എടക്കര : ഹണി ട്രാപ്പിനെ തുടര്‍ന്ന് യുവ വ്യവസായി ജീവനൊടുക്കിയ കേസില്‍ നാലാം പ്രതി അറസ്റ്റില്‍. ചുങ്കത്തറ പള്ളിക്കുത്ത് കാവാലംകോട് സ്വദേശിയും ഡല്‍ഹിയില്‍ വ്യവസായിയുമായിരുന്ന തോണ്ടുകളത്തില്‍ രതീഷ് (42) ജീവനൊടുക്കിയ കേസിലാണ് പ്രതി അറസ്റ്റിലായത്.
മൂത്തേടം കല്‍ക്കുളത്തുള്ള സഹോദരിയുടെ വീട്ടിൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു.കേസിൽ ഇടപ്പലം സിന്ധു (41), ഭര്‍ത്താവ് ശ്രീരാജ് (44), സിന്ധുവിന്റെ ബന്ധുവായ കൊന്നമണ്ണ മടുക്കോലില്‍ പ്രവീണ്‍ (മണിക്കുട്ടന് ,38), കാക്കനാട്ടുപറമ്പില്‍ മഹേഷ് (25) എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഡല്‍ഹിയില്‍ സ്ഥിരതാമസക്കാരനായ രതീഷ് കഴിഞ്ഞ ജൂണ്‍11നാണ് പള്ളിക്കുത്തിലെ വീട്ടില്‍ ജീവനൊടുക്കിയത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് രതീഷ് ഹണി ട്രാപ്പിന് ഇരയായതായി സൂചന ലഭിച്ചത്.
കേസിലെ ഒന്നാം പ്രതിയായ സിന്ധു പലതവണ രതീഷില്‍ നിന്ന് പണം കൈപ്പറ്റിയിരുന്നു.പണം തിരികെ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് സംഘം ഹണി ട്രാപ്പ് ആസൂത്രണം ചെയ്തത്. 2024 നവംബര്‍ ഒന്നിന് നാട്ടിലെത്തിയ രതീഷിനെ പണം തിരികെ നല്‍കാമെന്ന് പറഞ്ഞ് സിന്ധു വീട്ടിലേക്ക് വിളിച്ചു വരുത്തി. സിന്ധുവിന്റെ വീട്ടിലെത്തിയ രതീഷിനെ പ്രതികള്‍ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചു.
കൂടുതല്‍ പണം ആവശ്യപ്പെടുകയും കിട്ടാതായപ്പോള്‍ നഗ്ന വീഡിയോകള്‍ പകര്‍ത്തുകയും രതീഷിന്റെ ഭാര്യക്ക് അയച്ചു കൊടുക്കുകയുമായിരുന്നു. തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദത്തിലായ രതീഷ് ജൂണ്‍ 11ന് ആത്മഹത്യ ചെയ്യുകയായിരുന്നു.