തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് എക്സൈസിന്റെ പ്രത്യേക പരിശോധന. താലൂക്ക് അടിസ്ഥാനത്തിലും ജില്ലാ അതിര്‍ത്തികളിലും പരിശോധന നടത്താന്‍ പ്രത്യേക ടീമുകളെ നിയോഗിച്ചു.
കാസര്‍ഗോഡ്, പാലക്കാട്, വയനാട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ കെമു ടീമിനെ നിയോഗിച്ചു. എല്ലാ ജില്ലകളിലും കണ്ട്രോള് റൂം തുറന്ന് പ്രവര്‍ത്തിക്കും. തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രത്യേക പരിശോധന ന്യൂ ഇയര്‍ വരെ തുടരും.ഡിസംബര്‍ ഏഴിന് വൈകുന്നേരം ആറ് മുതല്‍ തെരഞ്ഞെടുപ്പ് തീരുന്നത് വരെ ഡ്രൈ ഡേ നേരത്തെ പ്രഖ്യാപിച്ചു.