Times Kerala

 കാ​റ​ഡു​ക്ക ​കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ത​ട്ടി​പ്പ്; അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി

 
കാ​റ​ഡു​ക്ക ​കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ത​ട്ടി​പ്പ്; അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി
 

കാ​സ​ര്‍​ഗോ​ട്: കാ​റ​ഡു​ക്ക അ​ഗ്രി​ക്ക​ൾ​ച​റി​സ്‌​റ്റ് വെ​ൽ​ഫെ​യ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യി​ലെ ത​ട്ടി​പ്പ് കേ​സി​ന്‍റെ അ​ന്വേ​ഷ​ണം കാ​സ​ർഗോ​ട് ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി. എ​ട്ടം​ഗ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ക.

ക്രൈം ​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ഷി​ബു പാ​പ്പ​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം നടത്തുക. സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് കാ​റ​ഡു​ക്ക അ​ഗ്രി​ക്ക​ൾ​ച്ച​റി​സ്റ്റ് വെ​ൽ​ഫെയ​ർ കോ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

മൂ​ന്ന് വ​ർ​ഷ​മാ​യി 4.76 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പാ​ണ് സെ​ക്ര​ട്ട​റി കെ. ​ര​തീ​ശ​ന്‍ ന​ട​ത്തി​യ​ത്. ബ​ന്ധു​ക്ക​ളു​ടെ പേ​രി​ൽ വ്യാ​ജ സ്വ​ർ​ണ​പ്പ​ണ​യ ലോ​ൺ പ്ര​തി നേ​ടി​യെ​ടു​ത്തു. കേ​ര​ള ബാ​ങ്കി​ൽ നി​ന്ന് സൊ​സൈ​റ്റി​ക്ക് ല​ഭി​ച്ച ക്യാ​ഷ് ക്രെ​ഡി​റ്റ് 1.10 കോ​ടി രൂ​പ​യും ഇ​യാ​ൾ ത​ട്ടി​യെ​ടു​ത്തു. ഇ​യാ​ൾ റി​യ​ല്‍ എ​സ്റ്റേ​റ്റ് നി​ക്ഷേ​പം ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ത​ട്ടി​പ്പ് ന​ട​ത്തി​യ ശേ​ഷം പ്രതി  നാ​ടു​വി​ട്ടു. പ്ര​തി​യെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം.

Related Topics

Share this story