കണ്ണൂർ സ്വദേശി ബംഗളൂരുവിൽ കുത്തേറ്റുമരിച്ചു; ഒപ്പം താമസിച്ച യുവതി കസ്റ്റഡിയിൽ
Sep 6, 2023, 11:10 IST

ബംഗളൂരു: കണ്ണൂർ പാനൂർ സ്വദേശിയായ യുവാവിനെ ബംഗളൂരുവിൽ താമസസ്ഥലത്ത് കുത്തേറ്റു മരിച്ചനിലയിൽ കണ്ടെത്തി. പാനൂർ അണിയാരം ഫാത്തിമാസിൽ മജീദ്- അസ്മ ദമ്പതികളുടെ മകൻ ജാവേദ് (29) ആണ് കുത്തേറ്റു മരിച്ചത്. സംഭവത്തിൽ ജാവേദിന്റെ കൂടെ താമസിച്ചിരുന്ന ബംഗളൂരു സ്വദേശിനി രേഖ എന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വരെ ചോദ്യം ചെയ്തുവരികയാണ്. കൊലപാതക കാരണം വ്യക്തമല്ല. ചൊവ്വാഴ്ച വൈകീട്ട് 4.30 ഓടെ ബന്നാർഘട്ട ഹുളിമാവിലെ ഫ്ലാറ്റിലാണ് സംഭവം.

കത്തികൊണ്ട് കുത്തേറ്റ ജാവേദിനെ രേഖ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ, അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് ഹുളിമാവ് പൊലീസ് എത്തിയാണ് കേസെടുത്തത്. മൊബൈൽ ഫോൺ ടെക്നീഷ്യനായ ജാവേദ് രണ്ടാഴ്ച മുമ്പാണ് ബംഗളൂരുവിലെത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.