HomeKeralaകണ്ണൂരിൽ മഫ്തി പോലീസിനെ മർദ്ദിച്ച് ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട സി.പി.എം പ്രവർത്തകരായ...

കണ്ണൂരിൽ മഫ്തി പോലീസിനെ മർദ്ദിച്ച് ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട സി.പി.എം പ്രവർത്തകരായ പ്രതികൾ പിടിയിൽ | Kannur hospital escape case news

കണ്ണൂർ: സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മഫ്തി പോലീസുകാരെ ആക്രമിച്ച് രക്ഷപ്പെട്ട സി.പി.എം (CPM) പ്രവർത്തകരായ രണ്ട് പ്രതികളെ പോലീസ് വീണ്ടും പിടികൂടി (Kannur hospital escape case news). പെരളശേരി വടക്കുമ്പാട് സ്വദേശികളായ അമൽ, ജിനേഷ് എന്നിവരെയാണ് കണ്ണൂർ നഗരത്തിൽ വെച്ച് ടൗൺ പോലീസ് അതിസാഹസികമായി പിടികൂടിയത്. പ്രതികളെ ഒളിവിൽ കഴിയാനും രക്ഷപ്പെടാനും സഹായിച്ച ഇവരുടെ സുഹൃത്തുക്കളായ എട്ടുപേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. അഴീക്കോട് മൂന്നുനിരത്തിൽ കഴിഞ്ഞദിവസമുണ്ടായ രാഷ്ട്രീയ സംഘർഷത്തിൽ പരിക്കേറ്റതിനെ തുടർന്നാണ് ഇരുവരും കണ്ണൂരിലെ സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയത്.

അഴീക്കോട്ടെ സംഘർഷത്തിനിടെ ബി.ജെ.പി (BJP) പ്രവർത്തകരെ മാരകമായി ആക്രമിച്ച കേസിൽ ഇവർക്കെതിരെ വളപട്ടണം പോലീസ് നേരത്തെ വധശ്രമത്തിന് കേസെടുത്തിരുന്നു. എന്നാൽ കടുത്ത ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനാൽ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്താതെ പോലീസ് നിരീക്ഷണത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

തിങ്കളാഴ്ച വൈകീട്ട് 3:15-ഓടെ പ്രതികളെ സന്ദർശിക്കാനെന്ന വ്യാജേന വലിയൊരു സംഘം സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തി. ഈ സമയം മുറിക്ക് പുറത്ത് കാവലുണ്ടായിരുന്ന മഫ്തി പോലീസുകാരെ ഈ സംഘം ബലമായി തടഞ്ഞു വെക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. തുടർന്ന് പോലീസിനെ കാഴ്ചക്കാരാക്കി നിർത്തി ഇവർ പ്രതികളുമായി ആശുപത്രിയിൽ നിന്ന് കടന്നുകളയുകയായിരുന്നു.

പ്രതികൾ രക്ഷപ്പെട്ടതിനെ തുടർന്ന് കണ്ണൂർ സിറ്റിയിൽ പോലീസ് വ്യാപകമായ തിരച്ചിൽ നടത്തിവരികയായിരുന്നു. ഒടുവിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ടൗൺ പോലീസ് നടത്തിയ റെയ്ഡിലാണ് പ്രതികൾ വലയിലായത്. ഇവരെ സഹായിച്ച എട്ട് സുഹൃത്തുക്കൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Story Summary (English): Two CPM workers, Amal and Jinesh, who escaped from a cooperative hospital in Kannur by assaulting police personnel in plain clothes, have been re-arrested by the Town Police from Kannur city. The duo was undergoing treatment for injuries sustained during a clash in Azhikode and faced charges for attacking BJP workers. On Monday afternoon, a group of their friends obstructed and assaulted the cops on duty, enabling their escape. The police have also registered a case against eight of their friends for facilitating the escape.

WhatsApp Channel Banner

Latest updates

പാലക്കാട് ശ്രീനിവാസൻ വധക്കേസ്: ഒളിവിലായിരുന്ന മുൻ PFI നേതാവ്...

പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI) മുൻ പാലക്കാട് ജില്ലാ...

വിദ്യാർത്ഥികളുടെ ആശങ്കകൾ ന്യായം, സഹാനുഭൂതിയോടെ കാണണം; കേന്ദ്ര സർക്കാരിന്...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ കേന്ദ്ര സർക്കാരിന്റെ സമീപനത്തിൽ നിന്ന് വ്യത്യസ്ത നിലപാടുമായി മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുരളി മനോഹർ ജോഷി (Murli manohar...

കൊല്ലത്ത് വിങ്ങലായി അമ്മയും മകളും; കായലിൽ മകളുടെ മൃതദേഹം...

കൊല്ലം: കായലിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ രോഗബാധിതയായി കിടപ്പിലായിരുന്ന മാതാവും അന്തരിച്ചു (TS canal kattilkadavu body found). വള്ളിക്കാവ് ശിവസന്ധ്യയിൽ വിജയന്റെ ഭാര്യ സന്ധ്യ (50), അമ്മ ഭാസുര...

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: ഡോ. എം.കെ....

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഡോ. എം.കെ. റാമിനെ റിമാൻഡ് ചെയ്തു (Dr. MK Ram remanded). തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ്...

നീറ്റ് ക്രമക്കേട്: വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മമ്മൂട്ടി |...

കൊച്ചി: നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനതാ പാർട്ടി'യുടെ (Mammootty facebook post neet protest) നേതൃത്വത്തിൽ നടക്കുന്ന രാജ്യവ്യാപക...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....