HomeCrimeഫസൽ വധക്കേസ്: വഴിത്തിരിവായ തൊണ്ടിമുതൽ 'തൂവാല' സി.ബി.ഐ കോടതിയിൽ നിന്ന് കാണാതായി;...

ഫസൽ വധക്കേസ്: വഴിത്തിരിവായ തൊണ്ടിമുതൽ ‘തൂവാല’ സി.ബി.ഐ കോടതിയിൽ നിന്ന് കാണാതായി; എലി കരണ്ടെന്ന് രേഖകൾ | Thalassery Fazal murder case updates

കൊച്ചി: കേരള രാഷ്ട്രീയത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട തലശ്ശേരി ഫസൽ വധക്കേസിലെ നിർണായക തൊണ്ടിമുതലായ രക്തം പുരണ്ട തൂവാല കോടതിയിൽ നിന്ന് കാണാതായി (Thalassery Fazal murder case updates). കേസിന്റെ അന്വേഷണം വഴിതെറ്റിക്കാൻ വേണ്ടി പ്രതികൾ മനഃപൂർവ്വം മറ്റൊരിടത്ത് ഉപേക്ഷിച്ച തൂവാലയാണ് എറണാകുളം സി.ബി.ഐ (CBI) കോടതിയിൽ നിന്ന് നഷ്ടപ്പെട്ടത്. തൊണ്ടിമുതൽ സൂക്ഷിച്ചിരുന്ന പാക്കറ്റ് എലി കരണ്ട് നശിപ്പിച്ചതായാണ് ഔദ്യോഗിക രേഖകളിൽ വ്യക്തമാക്കിയിരിക്കുന്നത്. തുടർന്ന് ഈ പ്രധാന തെളിവ് നഷ്ടപ്പെട്ടതായി സി.ബി.ഐ കോടതി രേഖപ്പെടുത്തി.

ഫസൽ വധിക്കപ്പെട്ടതിന് പിന്നാലെ, അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനായി പ്രതികൾ ഫസലിന്റെ രക്തം പുരണ്ട ഒരു തൂവാല സംഭവസ്ഥലത്തുനിന്നും മാറി മറ്റൊരിടത്ത് കൊണ്ടുപോയി ഇട്ടിരുന്നു. ഈ തൂവാല ആദ്യമായി കണ്ടെത്തിയ വ്യക്തിയുടെ സാക്ഷിവിസ്താരം സി.ബി.ഐ കോടതിയിൽ പുരോഗമിക്കുന്നതിനിടെയാണ് നാടകീയമായി ഈ തെളിവ് നഷ്ടപ്പെട്ട വിവരം അധികൃതർ കോടതിയെ ഔദ്യോഗികമായി അറിയിക്കുന്നത്.തൊണ്ടിമുതൽ സൂക്ഷിച്ച റൂമിൽ വെച്ച് എലി കരണ്ടതിനെ തുടർന്നാണ് ഇത് നശിച്ചുപോയതെന്നാണ് കോടതിക്ക് ലഭിച്ച വിശദീകരണം.

കണ്ണൂരിലെ ആദ്യ സി.ബി.ഐ അന്വേഷണ കേസ്
2006 ഒക്ടോബർ 22-നാണ് തലശ്ശേരിയിൽ വെച്ച് എൻ.ഡി.എഫ് (NDF) പ്രവർത്തകനായ മുഹമ്മദ് ഫസൽ ക്രൂരമായി കൊലചെയ്യപ്പെടുന്നത്. തലശ്ശേരി സെയ്ദാർ പള്ളിക്കുസമീപം റംസാൻ നോമ്പ് കാലത്ത് പുലർച്ചെയായിരുന്നു സ്ഥലത്തെ പത്രവിതരണക്കാരൻ കൂടിയായ ഫസലിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്.

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക ചരിത്രത്തിൽ ആദ്യമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐ അന്വേഷണം നടത്തിയ കേസ് കൂടിയായിരുന്നു ഇത്. കേസിൽ കണ്ണൂരിലെ പ്രമുഖ സി.പി.എം നേതാക്കളായ കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ എന്നിവരുൾപ്പെടെ എട്ട് സി.പി.എം പ്രവർത്തകരെ പ്രതിചേർത്താണ് സി.ബി.ഐ കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചത്. കേസിന്റെ വിചാരണ ഘട്ടത്തിലാണ് ഇപ്പോൾ നിർണായക തെളിവ് നഷ്ടമായിരിക്കുന്നത്.

Story Summary (English):In a major setback to the high-profile Thalassery Fazal murder case, a crucial piece of evidence—a blood-stained handkerchief—has gone missing from the CBI Court in Ernakulam. The handkerchief was hidden by the accused to mislead the investigators and its disappearance came to light during the examination of the witness who first found it. Official records stated that rats destroyed the evidence packet in the property room. Muhammad Fazal, an NDF activist, was murdered on October 22, 2006. The CBI charge sheet names 8 CPM workers, including senior leaders Karayi Rajan and Karayi Chandrasekharan, as accused.

WhatsApp Channel Banner

Latest updates

പാലക്കാട് ശ്രീനിവാസൻ വധക്കേസ്: ഒളിവിലായിരുന്ന മുൻ PFI നേതാവ്...

പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI) മുൻ പാലക്കാട് ജില്ലാ...

വിദ്യാർത്ഥികളുടെ ആശങ്കകൾ ന്യായം, സഹാനുഭൂതിയോടെ കാണണം; കേന്ദ്ര സർക്കാരിന്...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ കേന്ദ്ര സർക്കാരിന്റെ സമീപനത്തിൽ നിന്ന് വ്യത്യസ്ത നിലപാടുമായി മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുരളി മനോഹർ ജോഷി (Murli manohar...

കൊല്ലത്ത് വിങ്ങലായി അമ്മയും മകളും; കായലിൽ മകളുടെ മൃതദേഹം...

കൊല്ലം: കായലിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ രോഗബാധിതയായി കിടപ്പിലായിരുന്ന മാതാവും അന്തരിച്ചു (TS canal kattilkadavu body found). വള്ളിക്കാവ് ശിവസന്ധ്യയിൽ വിജയന്റെ ഭാര്യ സന്ധ്യ (50), അമ്മ ഭാസുര...

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: ഡോ. എം.കെ....

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഡോ. എം.കെ. റാമിനെ റിമാൻഡ് ചെയ്തു (Dr. MK Ram remanded). തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ്...

നീറ്റ് ക്രമക്കേട്: വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മമ്മൂട്ടി |...

കൊച്ചി: നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനതാ പാർട്ടി'യുടെ (Mammootty facebook post neet protest) നേതൃത്വത്തിൽ നടക്കുന്ന രാജ്യവ്യാപക...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....