എസ്എഫ്ഐ പിരിച്ചുവിടണമെന്ന് കെ. സുധാകരൻ
Mar 19, 2023, 06:53 IST

തിരുവനന്തപുരം: കൈയൂക്കിന്റെ ബലത്തില്‍ കലാലയങ്ങളില്‍ കലാപാന്തരീക്ഷം സൃഷ്ടിക്കുന്ന എസ്എഫ്ഐ അടിയന്തരമായി പിരിച്ചുവിടണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. മയക്കുമരുന്ന് ലോബി മുതല്‍ ഗുണ്ടാത്തലവന്മാര് വരെയുള്ളവരുടെ സഹായത്തോടെയാണ് കാമ്പസുകളില്‍ കുട്ടിസഖാക്കള്‍ വിലസുന്നതെന്ന് സുധാകരൻ പറഞ്ഞു. അക്രമം, അരാജകത്വം, ഏകാധിപത്യം എന്നിവയാണ് എസ്എഫ്ഐ നടപ്പാക്കുന്നത്. ഗുണ്ടായിസത്തിലും രക്തച്ചൊരിച്ചിലിലും വിശ്വസിക്കുന്ന മാതൃസംഘടനയെ ആണ് ഇവര്‍ മാതൃകയാക്കുന്നതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.