ജോലിത്തട്ടിപ്പിനിരയായ യുവാവ് ജീവനൊടുക്കി
Sun, 19 Mar 2023

തിരുവനന്തപുരം: പോത്തൻകോട് ജോലിത്തട്ടിപ്പിനിരയായ യുവാവ് ജീവനൊടുക്കി. വാവറ അമ്പലം മംഗലത്ത്നട രഞ്ജിത്ത് ഭവനിൽ രജിത് (38) ആണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. മുറിക്കുള്ളിൽനിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ആറ്റിങ്ങൽ കേന്ദ്രീകരിച്ചുള്ള സഹകരണസംഘത്തിൽ ജോലി വാഗ്ദാനം ചെയ്ത് എട്ടുലക്ഷം രൂപയാണ് രജിത്തിൽ നിന്നും തട്ടിയെടുത്തത്.