ജെ എൻ യു സർവകലാശാലയിലെ പ്രവേശന പരീക്ഷ; വിസിക്കെതിരെ പ്രതിഷേധം ശക്തം

jnu
 തിരുവനന്തപുരം : ജെ എൻ യു സർവകലാശാലയിലെ പ്രവേശന പരീക്ഷ ഒഴിവാക്കാനുള്ള വിസിയുടെ നിലപടിനെതിരെയുള്ള  പ്രതിഷേധം ശക്തമാകുന്നു. ഉന്നത വിദ്യാഭ്യാസത്തിനായി ജെ എൻ യു വിൽ പ്രവേശനം നേടാൻ സർവകലാശാല പ്രത്യേകമായി നടത്തിയിരുന്ന ജെ എൻ യു പ്രവേശന പരീക്ഷ ഒഴിവാക്കി, സി യു സി ഇ  ടി (CUCET)  പ്രവേശന പരീക്ഷയിലൂടെ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കനാണ് വിസി ശുപാർശ നൽകിയിരിക്കുന്നത് .എന്നാൽ ശുപാർശ നൽകുന്നതിന് മുന്നേ കാര്യമായ ചർച്ചകൾ നടന്നിട്ടില്ലെന്നും കൊവിഡ് പശ്ചാത്തലം വിസി തന്റെ അജണ്ടകൾ നടപ്പിലാക്കാനുള്ള അവസരമായി കരുതുകയാണെന്നും അധ്യാപക സംഘടനകളും വിദ്യാർത്ഥി യൂണിയനും വ്യക്തമാക്കി. 

Share this story