സ്‌കൂളിൽ എയർഗൺ വെടിവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ പ്രതി ജഗന് ജാമ്യം
Updated: Nov 21, 2023, 20:42 IST

സ്‌കൂളിൽ എയർഗൺ വെടിവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ പ്രതി ജഗന് ജാമ്യം. പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റും. കഴിഞ്ഞ മൂന്ന് വർഷമായി ഇയാൾ മാനസിക പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് വീട്ടുകാർ പറഞ്ഞു. പ്രതിയുടെ ചികിത്സാരേഖകൾ ഹാജരാക്കിയതായും പൊലീസ് അറിയിച്ചു.

തൃശൂർ വിവേകോദയം സ്കൂളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം പൂർവ വിദ്യാർഥിയായ ജഗൻ വെടിയുതിർക്കുകയായിരുന്നു. സ്റ്റാഫ് റൂമുകളിലെത്തി അധ്യാപകരെ ഭീഷണിപ്പെടുത്തിയ ശേഷം പ്ലസ് ടു ക്ലാസിൽ കയറി തോക്ക് ചൂണ്ടി. രണ്ട് വർഷം മുമ്പ് ഇതേ സ്‌കൂളിൽ പഠിച്ചിരുന്നു. അന്നുമുതൽ ഇയാൾ കുഴപ്പക്കാരനാണെന്ന് അധ്യാപകർ പറയുന്നു. ഇവിടെ പഠിക്കുമ്പോൾ അധ്യാപകർക്കെതിരെ മോശം ഭാഷ ഉപയോഗിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പരീക്ഷ പോലും എഴുതാതെയാണ് സ്‌കൂൾ വിട്ടതെന്നും അധ്യാപകർ പറഞ്ഞു.