

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ദിവസവേതന വ്യവസ്ഥയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഇ.സി.ജി. ടെക്‌നീഷ്യന്‍ തസ്തിയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. രണ്ട് ഒഴിവുകളാണുള്ളത്. (Apply now)
യോഗ്യത: വി.എച്ച്.സി, ഇ.സി.ജി. & ഓഡിയോമെട്രിക് ടെക്‌നോളജി പാസായിരിക്കണം. പ്രവര്‍ത്തി പരിചയം അഭികാമ്യം. പ്രായപരിധി 40 വയസ്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിലാസം, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും, പകര്‍പ്പുകളും സഹിതം ഡിസംബര്‍ 30ന് രാവിലെ 10 മണിയ്ക്ക് തൊടുപുഴ ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ഹാജരാകണം.