HomeKerala'സ്ത്രീകളെ അപമാനിച്ച് വോട്ട് നേടാമെന്നത് UDFൻ്റെ തെറ്റിദ്ധാരണയാണ്, അവൾക്കൊപ്പം എന്ന് പറയുന്നവരുടെ...

‘സ്ത്രീകളെ അപമാനിച്ച് വോട്ട് നേടാമെന്നത് UDFൻ്റെ തെറ്റിദ്ധാരണയാണ്, അവൾക്കൊപ്പം എന്ന് പറയുന്നവരുടെ കാപട്യം’: U പ്രതിഭയെ പിന്തുണച്ച് മുഖ്യമന്ത്രി | U Prathibha

തിരുവനന്തപുരം: യു. പ്രതിഭയെ വ്യക്തിപരമായി അധിക്ഷേപിച്ച ലീഗ് നേതാവ് ഇർഷാദിൻ്റെ പ്രസ്താവനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ജനപ്രതിനിധിയുടെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് പകരം ശരീര സൗന്ദര്യത്തെയും വ്യക്തിത്വത്തെയും ഹീനമായ വാക്കുകൾ കൊണ്ട് ആക്ഷേപിക്കുന്നത് രാഷ്ട്രീയ പതനമാണെന്ന് അദ്ദേഹം പറഞ്ഞു.(It is a misconception of UDF that they can get votes by insulting women, CM supports U Prathibha)

ഇത് സഖാവ് പ്രതിഭയ്ക്ക് നേരെയുള്ള ആക്രമണം മാത്രമല്ല, പൊതുരംഗത്ത് പ്രവർത്തിക്കുന്ന മുഴുവൻ സ്ത്രീകൾക്കുമെതിരെയുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ‘അവൾക്കൊപ്പം’ എന്ന് ആവർത്തിച്ചു പറയുന്ന പ്രതിപക്ഷ നേതാവും മറ്റ് യുഡിഎഫ് നേതാക്കളും സ്വന്തം മുന്നണിയിലെ നേതാക്കളുടെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ പുലർത്തുന്ന മൗനം അവരുടെ കാപട്യമാണ് തുറന്നുകാട്ടുന്നതെന്ന് അദ്ദേഹം വിമർശിച്ചു.

കഴിഞ്ഞ അഞ്ച് വർഷം കായംകുളത്ത് യു. പ്രതിഭ നടത്തിയ ജനകീയ ഇടപെടലുകളെയും വികസനത്തെയും രാഷ്ട്രീയമായി നേരിടാൻ യുഡിഎഫിന് കഴിയുന്നില്ലെന്നും അതുകൊണ്ടാണ് സ്ത്രീകളെ അവഹേളിച്ച് വോട്ട് നേടാമെന്ന് അവർ കരുതുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കായംകുളത്ത് നടന്ന യുഡിഎഫ് കൺവെൻഷനിലാണ് ഇർഷാദ് വിവാദ പരാമർശം നടത്തിയത്.

കുറിപ്പിൻ്റെ പൂർണ്ണരൂപം 

കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി സഖാവ് യു. പ്രതിഭയ്ക്കെതിരെ അവിടത്തെ യുഡിഎഫ് കൺവീനർ നടത്തിയ സ്ത്രീവിരുദ്ധവും അപമാനകരവുമായ പരാമർശങ്ങളെ ശക്തമായി അപലപിക്കുന്നു.
പൊതുപ്രവർത്തകയായതിനാൽ ഒരു വനിതയെ ഹീനമായ വാക്കുകൾ കൊണ്ട് ആക്രമിക്കുന്നത് രാഷ്ട്രീയ സംസ്കാരത്തിന്റെ തകർച്ചയാണ്. സഖാവ് പ്രതിഭ നടത്തിയ വികസന പ്രവർത്തനങ്ങളെയും ജനകീയ ഇടപെടലുകളെയും രാഷ്ട്രീയമായി നേരിടാൻ കഴിയാത്തതിനാലാണ് ഇത്തരത്തിലുള്ള വ്യക്തിഹത്യയിലേക്ക് വലതുപക്ഷം നീങ്ങുന്നത്.
“അവൾക്കൊപ്പം” എന്ന് ആവർത്തിച്ച് പറയുന്ന പ്രതിപക്ഷ നേതാവും യുഡിഎഫ് നേതാക്കളും, ഇത്തരം സ്ത്രീവിരുദ്ധ രീതികളോട് സ്വീകരിക്കുന്ന നേർവിപരീത സമീപനം അവരുടെ കാപട്യമാണ് തുറന്നുകാട്ടുന്നത്.
ഇത് ഒരാളെ മാത്രം ലക്ഷ്യമിട്ട ആക്രമണമല്ല; പൊതുരംഗത്ത് പ്രവർത്തിക്കുന്ന മുഴുവൻ സ്ത്രീകളോടുമുള്ള അധിക്ഷേപമാണ്. സ്ത്രീകളെ വ്യക്തിത്വമുള്ള മനുഷ്യരായി കാണാതെ അവരെ അവഹേളിക്കുന്ന ജീർണ്ണമായ രാഷ്ട്രീയ മനോഭാവമാണ് പുറത്തുവരുന്നത്.
നാടിന്റെ വികസനവും ജനങ്ങളുടെ പ്രശ്നങ്ങളും ചർച്ച ചെയ്യാതെ സ്ത്രീകളെ അപമാനിച്ച് വോട്ട് നേടാമെന്നത് യുഡിഎഫിന്റെ തെറ്റിദ്ധാരണയാണ്. സ്ത്രീകളുടെ അഭിമാനവും അവകാശങ്ങളും കാത്തുസൂക്ഷിക്കുന്ന ഇടതുപക്ഷ നിലപാടിനൊപ്പം കേരളം എപ്പോഴും നിലകൊണ്ടിട്ടുണ്ട്.

WhatsApp Channel Banner

Latest updates

ചണ്ഡിഗഡിൽ ഒഴിപ്പിക്കൽ നടപടിക്കിടെ വീട്ടുടമസ്ഥയുടെ മുഖത്ത് വെടിയുതിർത്തു: അഭിഭാഷകൻ...

ചണ്ഡിഗഡ്: കോടതി ഉത്തരവ് പ്രകാരം ചണ്ഡിഗഡ് സെക്ടർ 42-ൽ കെട്ടിടം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് മുന്നിൽ വെച്ച് വീട്ടുടമസ്ഥയ്ക്ക് നേരെ വാടകക്കാരൻ വെടിവെപ്പ് നടത്തി. അഭിഭാഷകനായ ജെ.പി.എസ് ചദ്ദായാണ് വീടിന്റെ ഉടമസ്ഥയായ മഞ്ജീന്ദർ കൗറിന്...

മുഖ്യമന്ത്രി VD സതീശൻ്റെ ഹെലികോപ്റ്റർ യാത്ര: പരിഹാസവുമായി P...

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട ഉയർന്ന വിവാദങ്ങളിൽ കടുത്ത പരിഹാസവും വിമർശനവുമായി മുൻ മന്ത്രി പി. രാജീവ്. കാറിലെ പെട്രോൾ ലാഭിക്കാൻ വേണ്ടിയാണ് ഹെലികോപ്റ്ററിൽ യാത്ര ചെയ്തതെന്നാകും മുഖ്യമന്ത്രിയുടെ...

നിയന്ത്രണം വിട്ട സ്പേസ് എക്സ് റോക്കറ്റ് ചന്ദ്രനിൽ പതിക്കാനൊരുങ്ങുന്നു:...

വാഷിംഗ്ടൺ: വിക്ഷേപണത്തിന് ശേഷം ബഹിരാകാശത്ത് ലക്ഷ്യമില്ലാതെ ഒഴുകിനടന്ന സ്പേസ് എക്സിന്റെ റോക്കറ്റ് അപ്പർ സ്റ്റേജ് നിയന്ത്രണം വിട്ട് ചന്ദ്രനിൽ പതിക്കാനൊരുങ്ങുന്നു. മണിക്കൂറിൽ 8,700 കിലോമീറ്റർ അതായത് ശബ്ദവേഗതയുടെ ഏഴിരട്ടി വേഗതയിലാണ് റോക്കറ്റ് ഭാഗം...

ED ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് പിന്നിൽ ‘ഗൂഢാലോചന’: പ്രതികളുടെ ജാമ്യാപേക്ഷയെ...

കൊച്ചി: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ പരിശോധന നടത്തി മടങ്ങിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യഹർജിയെ ഹൈക്കോടതിയിൽ ശക്തമായി എതിർത്ത് ഇ.ഡി. ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി...

‘റോം കത്തിയെരിയുമ്പോൾ നീറോ വീണ മീട്ടുന്നതിന് തുല്യം, VD...

തിരുവനന്തപുരം: സംസ്ഥാനം കനത്ത മഴക്കെടുതിയിലും ദുരന്തമുഖത്തും പകച്ചുനിൽക്കുമ്പോൾ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മുൻമന്ത്രി വി. ശിവൻകുട്ടി. അടിയന്തര പ്രാധാന്യമുള്ള ഔദ്യോഗിക കടമകൾ കാറ്റിൽപ്പറത്തി പൊന്നാനിയിൽ യൂത്ത് ലീഗ് നേതാവിന്റെ...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....