സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

274

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും പ്രത്യേകിച്ച് മലയോര മേഖലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. വിവിധ ജില്ലകളില് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഐഎംഡി അറിയിച്ചു. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ ഇന്നും നാളെയും നേരിയ മഴ ലഭിക്കും.

കഴിഞ്ഞ ദിവസം വേനൽമഴയ്ക്കിടെ ഇടുക്കി സ്വാമിയാരളക്കുടി ഗ്രാമത്തിൽ ആലിപ്പഴം പെയ്തിരുന്നു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലും മാർച്ച് 19 നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലയിലും മഴയ്ക്ക് സാധ്യതയുണ്ട്. , കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ മാർച്ച് 20. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും മാർച്ച് 21-ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.

Share this story