താത്കാലിക നിയമനത്തിനായുളള ഇന്റര്‍വ്യൂ

job
 എറണാകുളം: വിനോദ സഞ്ചാര വകുപ്പിന്റെ അധീനതയിലുളള എറണാകുളം ഗവ ഗസ്റ്റ് ഹൗസിലെ  ഹൗസ് കീപ്പങ് വിഭാഗത്തിലെ മൂന്ന് ഒഴിവിലേക്കും  റസ്റ്ററന്റ് സര്‍വീസിലെ ഒരു ഒഴിവിലേക്കും  കുക്ക് തസ്തികയിലെ ഒരു ഒഴിവിലേക്കും ഉള്‍പ്പെടെ ആകെ അഞ്ച് ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിനായുളള ഇന്റര്‍വ്യൂ ജനുവരി 27, 28 തീയതികളില്‍ നടക്കും. ഹൗസ് കീപ്പിങ്, റസ്റ്ററന്റ് സര്‍വീസിലെ ഒഴിവുകളിലേക്ക് 27-ന് രാവിലെ 11 നും കുക്ക് തസ്തികയിലേക്ക് 28-ന് രാവിലെ 11-നും എറണാകുളം ഗവ ഗസ്റ്റ് ഹൗസിലാണ് ഇന്റര്‍വ്യൂ. യോഗ്യത ഹൗസ് കീപ്പിങ്  സംസ്ഥാനത്തെ ഏതെങ്കിലും ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ഹോട്ടല്‍ അക്കോമഡേഷന്‍ ഓപ്പറേഷന്‍  ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ്  അല്ലെങ്കില്‍ തത്തുല്യം.  റസ്റ്ററന്റ് സര്‍വീസ് സംസ്ഥാനത്തെ ഏതെങ്കിലും ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ഒരു വര്‍ഷത്തെ ഫുഡ് ആന്റ് ബിവറേജ് സര്‍വീസ് ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യം. കുക്ക് സംസ്ഥാനത്തെ ഏതെങ്കിലും ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ഒരു വര്‍ഷത്തെ ഫുഡ് പ്രൊഡക്ഷന്‍  ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യം. പ്രായ പരിധി 2022 ജനുവരി ഒന്നിന് 18-40.

Share this story