Times Kerala

വനം വകുപ്പ് ജീവനക്കാരെ കയ്യേറ്റം ചെയ്ത സംഭവം; സി.പി.എം പ്രാദേശിക നേതാക്കളടക്കം 12 പേർക്കെതിരെ കേസ് 

 
 പീ​ഡ​ന​ക്കേ​സ് പ്ര​തി ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച സം​ഭ​വം; എ​ട്ട് പോ​ലീ​സു​കാ​ർ​ക്കെ​തി​രെ കേ​സ്

പത്തനംതിട്ട: പത്തനംതിട്ടയിൽ വനം വകുപ്പ് ജീവനക്കാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ പൊലീസ് കേസെടുത്തു. സിപിഎം പ്രാദേശിക നേതാക്കൾ ഉൾപ്പടെ 12 പേർക്കെതിരെയാണ് ചിറ്റാർ പൊലീസ് കേസെടുത്തത്. റോഡരികിൽ മുറിച്ചിട്ട നിലയിൽ കണ്ടെത്തിയ തടികൾ പരിശോധിക്കാൻ വന്ന വനം വകുപ്പ് ജീവനക്കാരെ കയ്യേറ്റം ചെയ്തെന്നാണ് കേസ്.

കൊച്ചു കോയിക്കൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുരേഷ് കുമാറിന്റെ പരാതിയിലാണ് പോലീസിന്റെ നടപടി. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ജേക്കബ് വളയം പള്ളി ഉൾപ്പെടെ 12 സിപിഎം പ്രാദേശിക പ്രവർത്തകരെ പ്രതി പട്ടികയിൽ ചേർത്താണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

Related Topics

Share this story