Times Kerala

 വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍
മഴക്കാലപൂര്‍വ ശുചീകരണം

 
 മഴക്കാല പൂർവ്വ ശുചീകരണം തദ്ദേശസ്ഥാപനങ്ങൾ ഫലപ്രദമായി നടപ്പിലാക്കണം: ജില്ലാ കലക്ടർ
 മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍, മഴക്കാലപൂര്‍വ ശുചികരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന് പഞ്ചായത്തുതല സംഘാടക സമിതി ചേര്‍ന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. മോഹനന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് സോജി പി ജോണ്‍, സ്ഥിരം സമിതി അധൃക്ഷരായ സുഭാഷ് ജി, ഗീതാകുമാരി എസ്., ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രി സി ഡി എസ് അംഗങ്ങള്‍, തൊഴിലുറപ്പ് മേറ്റുമാര്‍, ആശാ പ്രവര്‍ത്തകര്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, അംഗണവാടി പ്രവര്‍ത്തകര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, അസി. സെക്രട്ടറി, പഞ്ചായത്ത് ജീവനക്കാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. നാളെ (17) മുഴുവന്‍ വാര്‍ഡുകളില്‍ സംഘാടക സമിതി ചേരാനും 18 ന് ഓരോ വാര്‍ഡുകളിലും ഹോട്ട്സ്‌പോട്ടുകള്‍ കണ്ടെത്തി മാലിന്യം നീക്കം ചെയ്യാനും തീരുമാനിച്ചു. 19 ന് വീട്ടുകള്‍ കേന്ദ്രീകരിച്ച് ബോധവത്ക്കരണ പ്രവര്‍ത്തനവും നടത്തും.

Related Topics

Share this story