18 രൂപയ്ക്കായി രോഗിയായ യുവതിയെ KSRTC ബസിൽ നിന്നും രാത്രിയിൽ നടുറോഡിൽ ഇറക്കിവിട്ടു: പരാതി നൽകി | KSRTC

യുവതിയെ നടുറോഡിൽ ഇറക്കിവിട്ടു
Woman dropped off from KSRTC bus in the middle of the road at night for Rs 18
Updated on

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസിൽ നിന്നും 18 രൂപയ്ക്കായി രോഗിയായ യുവതിയെ രാത്രിയിൽ നടുറോഡിൽ ഇറക്കിവിട്ടു. വെള്ളറടയിൽ ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്ന ദിവ്യ എന്ന യുവതിക്കാണ് കെഎസ്ആർടിസി ജീവനക്കാരിൽ നിന്ന് ദുരനുഭവം ഉണ്ടായത്. ഗൂഗിൾ പേ പരാജയപ്പെട്ടതിനെത്തുടർന്ന് നടുറോഡിൽ ഇറക്കിവിട്ട ജീവനക്കാർക്കെതിരെ ദിവ്യ വെള്ളറട ഡിപ്പോ അധികൃതർക്ക് പരാതി നൽകി.(Woman dropped off from KSRTC bus in the middle of the road at night for Rs 18)

ആശുപത്രിയിൽ ചികിത്സ തേടി മടങ്ങുകയായിരുന്ന ദിവ്യ ബസ് ടിക്കറ്റിനായി ഗൂഗിൾ പേ വഴി പണം നൽകാൻ ശ്രമിച്ചെങ്കിലും സാങ്കേതിക തടസ്സങ്ങൾ കാരണം പരാജയപ്പെട്ടു. ബസ് എത്തുന്ന ഡിപ്പോയിൽ ഭർത്താവ് കാത്തുനിൽപ്പുണ്ടെന്നും അവിടെയെത്തിയാൽ പണം നൽകാമെന്നും ദിവ്യ കണ്ടക്ടറോട് അഭ്യർത്ഥിച്ചു.

എന്നാൽ ഇത് കേൾക്കാൻ കണ്ടക്ടർ തയ്യാറായില്ല. രാത്രി 9 മണിയോടെ കണ്ടക്ടർ ദിവ്യയെ വഴിയിൽ ഇറക്കിവിട്ടു. സുഖമില്ലാതിരുന്ന തന്നെ പിന്നീട് ഭർത്താവെത്തിയാണ് വീട്ടിലേക്ക് കൊണ്ടുപോയതെന്ന് ദിവ്യ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com