കണ്ണൂരിൽ മരുമകൾ അമ്മായിഅമ്മയെ വെട്ടി പരിക്കേൽപ്പിച്ചു

421


കണ്ണൂർ: മരുമകൾ അമ്മായിഅമ്മയെ  വെട്ടി പരിക്കേൽപ്പിച്ചു. സരോജിനിയെന്ന സ്ത്രീയെ സിന്ധുവാണ് ആക്രമിച്ചത്.  പപ്പായ പറിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് സരോജിനിക്ക് വെട്ടേറ്റത്.    കണ്ണപുരം പൊലീസ്  സിന്ധുവിനെതിരെ കേസ് എടുത്തിട്ടുണ്ട്. സംഭവം ഇന്നലെ ആണ് നടന്നത്. സരോജിനി സിന്ധു നട്ടുവളർത്തിയ പപ്പായ തൈയിൽ വിളഞ്ഞ പപ്പായ  പരിച്ചതിനെ ചൊല്ലിയുണ്ടായ തർക്കം ആണ് വീട്ടിലേക്ക് എത്തിച്ചത്. പരിക്ക് സാരമുള്ളതല്ല.വെട്ടേറ്റത് സരോജിനിയുടെ കൈക്കാണ്. ഇവർ തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടെന്ന് പോലീസ് അറിയിച്ചു. 
 


 

Share this story