സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം | Gold Rate Kerala

Kerala gold price today
Updated on

കൊച്ചി: സർവകാല റെക്കോർഡുകൾ ഭേദിച്ച ശേഷം കഴിഞ്ഞ ദിവസം പവന് 480 രൂപ കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് വിലയിൽ മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ല. നിലവിൽ വിപണിയിലെ സ്വർണനിരക്ക് താഴെ നൽകുന്നു:

ഇന്നത്തെ സ്വർണനിരക്ക് (2025 ഡിസംബർ 20):

ഒരു പവൻ സ്വർണം: 98,400 രൂപ

ഒരു ഗ്രാം സ്വർണം: 12,300 രൂപ

നേരത്തെ പവന് 99,280 രൂപയിലെത്തി സ്വർണം സർവകാല റെക്കോർഡ് ഇട്ടിരുന്നു. വിവാഹ സീസണിൽ വില ഒരു ലക്ഷം കടക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും നേരിയ തോതിലുള്ള വിലയിടിവ് സാധാരണക്കാർക്ക് ആശ്വാസമാകുന്നുണ്ട്. എന്നാൽ, ജിഎസ്ടിയും പണിക്കൂലിയും (Making Charges) ഉൾപ്പെടെ കണക്കാക്കുമ്പോൾ വിപണിയിൽ നിലവിൽ തന്നെ ഒരു പവൻ സ്വർണത്തിന് ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരുന്നുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com