ബൈക്ക് ഓടിക്കുന്നതിനിടെ തലയിൽ തേങ്ങ വീണു; നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു | Death

Death
Updated on

കൊച്ചി: കൂത്താട്ടുകുളത്ത് ബൈക്ക് ഓടിക്കുന്നതിനിടെ അപ്രതീക്ഷിതമായി തലയിൽ തേങ്ങ വീണ് യുവാവ് മരിച്ചു (Death). പാലക്കുഴ തോലാനി കുന്നേൽ താഴം സ്വദേശി സുധീഷ് (38) ആണ് മരണപ്പെട്ടത്. വ്യാഴാഴ്ചയുണ്ടായ അപകടത്തെത്തുടർന്ന് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകീട്ടായിരുന്നു മരണം.

പാലക്കുഴയിൽ നിന്ന് കൂത്താട്ടുകുളത്തേക്ക് ബൈക്കിൽ പോകുകയായിരുന്നു സുധീഷ്. സോഫിയ കവലയിൽ എത്തിയപ്പോൾ തെങ്ങിൽ നിന്ന് തേങ്ങ സുധീഷിന്റെ തലയിൽ വീണു. ഇതോടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടമാവുകയും റോഡിന്റെ വശത്തെ താഴ്ചയിലേക്ക് വാഹനം മറിയുകയുമായിരുന്നു.ഗുരുതരമായി പരിക്കേറ്റ സുധീഷിനെ ആദ്യം കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

പാലക്കുഴയിൽ വർക്ക്ഷോപ്പ് നടത്തുകയായിരുന്നു സുധീഷ്. ജോലി സംബന്ധമായ സാധനങ്ങൾ വാങ്ങാൻ കൂത്താട്ടുകുളത്തേക്ക് പോകുന്നതിനിടെയാണ് വിധി മരണം കവർന്നത്. സൂര്യയാണ് ഭാര്യ. ശ്രീദേവ്, ശ്രീഹരി എന്നിവർ മക്കളാണ്. അതേസമയം തിരുവനന്തപുരം ചെമ്പൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് ഓവുചാലിന്റെ സ്ലാബിന് അടിയിലേക്ക് ഇടിച്ചു കയറി അമൽ (21), അഖിൽ (19) എന്നീ രണ്ട് യുവാക്കൾ ഇന്ന് പുലർച്ചെ മരിച്ചു.

Summary

A 38-year-old man named Sudheesh died in a freak accident in Koothattukulam after a coconut fell on his head while he was riding a motorcycle. The impact caused him to lose control, and the bike plunged into a roadside ditch.

Related Stories

No stories found.
Times Kerala
timeskerala.com