

കൊച്ചി: സിംഗിൾ ലൈഫ് നയിക്കുന്നതിലെ വെല്ലുവിളികളെക്കുറിച്ചും തന്റെ മാനസിക സംഘർഷങ്ങളെക്കുറിച്ചും തുറന്നു സംസാരിച്ച് പ്രിയ അവതാരകയും നടിയുമായ ജുവൽ മേരി (Jewel Mary). ഒറ്റയ്ക്ക് ജീവിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും എന്നാൽ തനിക്ക് ചേരാത്ത ആളുകൾക്കൊപ്പം ജീവിക്കുന്നതിനേക്കാൾ നല്ലതാണ് അതെന്നും ജുവൽ ഒരു അഭിമുഖത്തിൽ പറഞ്ഞു.
താൻ എപ്പോഴും സന്തോഷവതിയാണെന്ന് കരുതുന്നവർ തെറ്റാണെന്ന് ജുവൽ പറയുന്നു. വീട് നിറയെ ആളുകൾ ഉണ്ടാവാനും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുന്ന വ്യക്തിയാണ് താൻ. ഒറ്റയ്ക്കുള്ള ജീവിതം കഠിനമാണ്. വേദനകൾ വരുമ്പോൾ താൻ ഭയങ്കരമായി കരയാറുണ്ടെന്ന് ജുവൽ വെളിപ്പെടുത്തി. "നിലത്തു കിടന്നുരുണ്ടും തലതല്ലിയുമൊക്കെ ഞാൻ കരയും. മനുഷ്യർ കരയണം, എങ്കിൽ മാത്രമേ ഉള്ളുതുറന്ന് ചിരിക്കാൻ കഴിയൂ" - താരം പറഞ്ഞു. അടുത്ത സുഹൃത്തുക്കളുടെ മുന്നിലോ അല്ലെങ്കിൽ ഒറ്റയ്ക്കോ ആണ് താൻ സങ്കടങ്ങൾ തീർക്കാറുള്ളത്.
താനൊരു ഫെമിനിസ്റ്റാണെന്ന് ജുവൽ ആവർത്തിച്ചു. പുരുഷാധിപത്യത്തിനെതിരെയും ചൂഷണത്തിനെതിരെയും സംസാരിക്കുന്നതാണ് ഫെമിനിസമെന്നും എല്ലാ നല്ല മനുഷ്യരും ഫെമിനിസ്റ്റുകൾ ആയിരിക്കണമെന്നും ജുവൽ കൂട്ടിച്ചേർത്തു. ക്യാൻസർ അതിജീവനത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും നേരത്തെ താരം നടത്തിയ തുറന്നുപറച്ചിലുകൾ വലിയ ചർച്ചയായിരുന്നു.
Popular Malayalam host and actress Jewel Mary recently opened up about the challenges of leading a single life, stating that it is far from easy. In an interview, she shared that although people assume she is always happy being solo, she deeply values companionship and often struggles with loneliness.