Times Kerala

പിഎസ്‍സി പരീക്ഷക്കിടെ ഹാളിലെ ആൾമാറാട്ടം; പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകി പൊലീസ്

 
പിഎസ്‍സി പരീക്ഷക്കിടെ ഹാളിലെ ആൾമാറാട്ടം; പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകി പൊലീസ്

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷയിലെ ആൾമാറാട്ടം നടത്തിയ പ്രതികൾക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി. കൂടുതൽ തെളിവെടുപ്പുകൾക്കായി തിങ്കളാഴ്ച പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചേക്കുമെന്നാണ് പൊലീസ് കരുതുന്നത്. നേമം സ്വദേശികളായ അമൽ ജിത്ത്, അഖിൽ ജിത്ത് എന്നി സഹോദരങ്ങൾ വെള്ളിയാഴ്ച വൈകീട്ടാണ് എസിജെഎം കോടതിയില്‍ കീഴടങ്ങിയത്. 

സഹോദരങ്ങളായ രണ്ട് പേരെയും കോടതി റിമാൻഡ് ചെയ്തിരുന്നു. ഇതിനു ശേഷമാണ് കസ്റ്റഡിയിൽ വാങ്ങാൻ പൂജപ്പുര പൊലീസ് അപേക്ഷ നൽകിയത്. സംഭവത്തിൽ മുഖ്യപ്രതിയായ അമൽ ജിത്തിന് വേണ്ടി സഹോദരൻ അഖിൽ ജിത്താണ് ആള്‍മാറാട്ടം നടത്തിയതെന്നാണ് പൊലീസിന്റെ സംശയം. കേരള സർവ്വകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷക്കിടെ പിഎസ്‍സി വിജിലൻസ് വിഭാഗം ബയോ മെട്രിക് മെഷീനുമായി പരിശോധനക്കെത്തിയപ്പോഴാണ് ഹാളിൽ നിന്നും ഒരു ഉദ്യോഗാർത്ഥി ഓടി രക്ഷപ്പെട്ടത്. നേമം സ്വദേശി അമൽ ജിത്തായിരുന്നു ആനി ദിവസം പരീക്ഷ എഴുതേണ്ടത്. മതിൽചാടിപ്പോയ ആളെ ഒരു ബൈക്കിൽ കാത്തുനിന്നയാളാണ് കൊണ്ടുപോയത്. ഈ വാഹനവും അമൽ ജിത്തിന്‍റെതാണ്. 

Related Topics

Share this story