Description
Digital Voice of Kerala
Friday, June 5, 2026

Digital Voice of Kerala
HomeKeralaകേരളത്തിൽ അതിതീവ്ര മഴ: 2 ജില്ലകളിൽ നാളെ റെഡ് അലർട്ട്; ഇന്ന്...

കേരളത്തിൽ അതിതീവ്ര മഴ: 2 ജില്ലകളിൽ നാളെ റെഡ് അലർട്ട്; ഇന്ന് 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രതാ നിർദേശം | IMD Issues Red Alert

🎙️ Latest Podcast

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.(IMD Issues Red Alert for Heavy Rainfall in Kerala)

ജില്ലകളിലെ അലർട്ടുകൾ ഒറ്റനോട്ടത്തിൽ

തീയതി റെഡ് അലർട്ട് (അതിതീവ്ര മഴ) ഓറഞ്ച് അലർട്ട് (അതിശക്തമായ മഴ) മഞ്ഞ അലർട്ട് (ശക്തമായ മഴ)
05/06 എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി
06/06 മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
07/06 മലപ്പുറം, കോഴിക്കോട്, വയനാട് തൃശൂർ, പാലക്കാട്, കണ്ണൂർ, കാസറഗോഡ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
08/06 മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്
09/06 കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം

(റെഡ് അലർട്ട്: 24 മണിക്കൂറിൽ 204.4 mm-ൽ കൂടുതൽ മഴ. ഓറഞ്ച് അലർട്ട്: 115.6 mm – 204.4 mm. മഞ്ഞ അലർട്ട്: 64.5 mm – 115.5 mm)

അതിതീവ്ര മഴ മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയ്ക്ക് കാരണമായേക്കാം. താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയുണ്ട്. ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലകളിലും, വെള്ളക്കെട്ട് പതിവായ താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ പകൽ സമയത്ത് തന്നെ സുരക്ഷിതമായ ഇടങ്ങളിലേക്കോ ക്യാമ്പുകളിലേക്കോ മാറാൻ തയ്യാറാവുക. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുക. വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനം മഴ മുന്നറിയിപ്പ് മാറുന്നത് വരെ നിർത്തിവെക്കുക.

മഴ ശക്തമാകുമ്പോൾ നദികൾ മുറിച്ചു കടക്കുകയോ ജലാശയങ്ങളിൽ ഇറങ്ങി കുളിക്കുകയോ മീൻപിടിക്കുകയോ ചെയ്യരുത്. വീടിനു സമീപത്തെ അപകടാവസ്ഥയിലുള്ള മരങ്ങൾ, മതിലുകൾ, പോസ്റ്റുകൾ എന്നിവ സുരക്ഷിതമാക്കുക. ശക്തമായ കാറ്റിൽ മേൽക്കൂരകൾക്ക് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരദേശത്തുള്ളവർ ജാഗ്രത പാലിക്കുകയും മൽസ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വെക്കുകയും ചെയ്യുക.

Story Summary

The India Meteorological Department has issued red alerts for several districts in Kerala due to the forecast of extremely heavy rainfall over the next few days. Authorities have advised the public to remain vigilant against landslides, flash floods, and waterlogging, urging residents in vulnerable areas to relocate to safer places.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.