Times Kerala

അനധികൃത സ്വത്ത്: വി.എസ്. ശിവകുമാർ തിങ്കളാഴ്ച ഇഡിക്കു മുന്നിൽ ഹാജരാകണം

 
അനധികൃത സ്വത്ത്: വി.എസ്. ശിവകുമാർ തിങ്കളാഴ്ച ഇഡിക്കു മുന്നിൽ ഹാജരാകണം
കൊച്ചി: മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ്. ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ്. തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്.

കഴിഞ്ഞ മാസം 20ന് ശിവകുമാറിനെ ഇഡി വിളിപ്പിച്ചിരുന്നെങ്കിലും പിന്നീട് മാറ്റി വെയ്ക്കുകയായിരുന്നു. അനധികൃത സ്വത്ത് സമ്പാദനം, കള്ളപ്പണ ഇടപാട് തുടങ്ങിയ വിഷയങ്ങളിലാണ് മുൻമന്ത്രിയോട് ഇഡി വിവരങ്ങൾ തേടുന്നത്.

ശിവകുമാർ മന്ത്രിയായിരുന്നപ്പോള്‍ രണ്ട് സുഹൃത്തുക്കളുടെയും ഡ്രൈവറുടെയും പേരിൽ ബേനാമി സ്വത്ത് സമ്പാദിച്ചുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിവകുമാറിനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് സ്പെഷല്‍ സെല്‍ നേരത്തെ എഫ്ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.  തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രി കൈമാറ്റവുമായി ബന്ധപ്പെട്ടും പരിശോധന നടക്കുന്നുണ്ട്. 

ശിവകുമാറിന്‍റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന എം. രാജേന്ദ്രൻ, ഷൈജു ഹരന്‍, എൻ.എസ്. ഹരികുമാര്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. 

Related Topics

Share this story