എഐ കാമറയുടെ വില വെളിപ്പെടുത്തിയാല്‍ ആരുടെ ട്രേഡ് സീക്രട്ട് ആണ് നഷ്ടപ്പെടുന്നത്: ചെന്നിത്തല
![chennithala](https://timeskerala.com/static/c1e/client/91214/uploaded_original/3741220056254ff401b412cf5aba5bd9.webp)
എഐ കാമറയുടെ വിലയെത്രയെന്ന വിവരാവകാശം വഴിയുള്ള ചോദ്യത്തിന് അത് വെളിപ്പെടുത്താനാവില്ലെന്നുള്ള കെല്‍ട്രോണിന്റെ മറുപടി അഴിമതി മൂടിവയ്ക്കുന്നതിനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
കെല്‍ട്രോണ്‍ ആര്‍ക്ക് വേണ്ടിയാണ് പണിയെടുക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു. കുത്തക കമ്പനിയുടെ കൊള്ളയ്ക്ക് കൂട്ടു നില്ക്കുന്ന കെല്‍ട്രോണ്‍ സാധാരണക്കാരന്റെ വീഴ്ചകള്‍ വിറ്റ് കാശാക്കാന്‍ നോക്കുകയാണ്.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
അസംബന്ധമായ മറുപടിയാണ് നല്‍കിയത്. കെല്‍ട്രോണ്‍ എന്ന പൊതു മേഖലാ സ്ഥാപനത്തിനു യോജിക്കാത്ത മറുപടിയാണിത്. കെൽട്രോണിന്റെ വിശ്വാസ്യത തന്നെ പൂർണമായും നഷ്ടപ്പെടുത്തുന്നതാണ് മറുപടി.
കെല്‍ട്രോണ്‍ ചെയര്മാന് നാരായണമൂര്‍ത്തി പറഞ്ഞത് ഒരു കാമറയുടെ വില ഒന്‍പത് ലക്ഷമാണെന്നാണ്. ഒരു ലക്ഷം പോലും വിലവരാത്ത കാമറയാണെന്ന് മാലോകര്‍ക്കെല്ലാം മനസിലായിട്ടും കെല്‍ട്രോണ്‍ ഇപ്പോഴും കള്ളക്കളി തുടരുകയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.