ഇടുക്കി : ധീരജ് വധക്കേസിൽ പുനരന്വേഷണം ആവശ്യപ്പെടുമെന്ന് കോൺഗ്രസ് ഇടുക്കി ജില്ലാ നേതൃത്വം. നിഖിൽ പൈലി ഉൾപ്പെടെ നിലവിൽ പ്രതിപ്പട്ടികയിലുള്ളവർ നിരപരാധികളാണെന്ന് കോൺഗ്രസിന് ഉത്തമ ബോധ്യമുണ്ടെന്ന് ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു പറഞ്ഞു.(Idukki DCC President CP Mathew Demands Re Investigation In Dheeraj Murder Case Defends Nikhil Paily)
നിഖിൽ പൈലിയെ ഇടുക്കി ഡി.സി.സി അംഗമായി നാമനിർദ്ദേശം ചെയ്തത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച പശ്ചാത്തലത്തിലാണ് ഡി.സി.സി പ്രസിഡന്റിന്റെ പരസ്യ പ്രതികരണം. നിഖിൽ പൈലിയെ പാർട്ടി ഭാരവാഹിത്വത്തിലേക്ക് കൊണ്ടുവന്നതിനെ സി.പി. മാത്യു പൂർണ്ണമായും ന്യായീകരിച്ചു.
പ്രതികൾ നിരപരാധികളാണെന്ന് ബോധ്യമുള്ളതുകൊണ്ട് തന്നെയാണ് നിഖിൽ പൈലിയെ ഡി.സി.സിയിലേക്ക് നാമനിർദ്ദേശം ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് കമ്മിറ്റിയിലേക്ക് ആരെ നാമനിർദ്ദേശം ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് സി.പി.എം അല്ല. കൊലക്കേസ് പ്രതികളെ വരെ ജനപ്രതിനിധികളാക്കിയ ചരിത്രമുള്ളവരാണ് സി.പി.എം. അതുകൊണ്ട് അവരുടെ സർട്ടിഫിക്കറ്റ് കോൺഗ്രസിന് ആവശ്യമില്ല, സി.പി. മാത്യു കുറ്റപ്പെടുത്തി.
Story Summary
Idukki DCC President C P Mathew stated that the Congress district leadership will demand a re-investigation into the Dheeraj murder case, claiming first accused Nikhil Paily and others are innocent. Mathew justified nominating Nikhil Paily as a DCC member, hitting back at CPIM’s criticism over the controversial appointment.

