Times Kerala

ഐ.സി.യു പീഡനക്കേസ്; ഹെഡ് നഴ്‌സിന്റെ മൊഴി പുറത്ത്
 

 
മെഡിക്കല്‍ കോളജ് ഐ.സി.യു പീഡനം; ജീവനക്കാരെ വീണ്ടും തെളിവെടുപ്പിന് വിളിപ്പിച്ച് ഡി.എം.ഇ

കോഴിക്കോട്: ഐ.സി.യു പീഡനക്കേസിൽ ഹെഡ് ഹെഡ് നഴ്‌സ് പി.ബി അനിതയുടെ മൊഴി പുറത്ത്. ഇവർ പൊലീസിന് നൽകിയ മൊഴിയാണ് പുറത്തായത്. ഐ.സി.യുവിൽ ലൈംഗിക പീഡനം നടന്നെന്ന് അതിജീവിത തന്നോട് പറഞ്ഞതായി മൊഴിയിലുണ്ട്.

പി.ബി അനിത നേരത്തെ തന്നെ അതിജീ വിതക്കൊപ്പം നിന്ന വ്യക്തിയാണ്. മാർച്ച് 18നാണ് ഐ.സി.യുവിൽ വെച്ച് പീഡനം നടക്കുന്നത്. രണ്ടു ദിവസത്തെ അവധിക്ക് ശേഷം മാർച്ച് 20ന് മെഡിക്കൽ കോളേജിൽ തിരികെ  എത്തിയപ്പോയാണ് തന്നോട് ഇക്കാര്യങ്ങൾ അതിജീവിത പറയുന്നത്. മാർച്ച് 18ന് അന്റഡറായ ശശീന്ദ്രൻ തന്റെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു ഉൾപ്പെടെയുള്ള കാര്യങ്ങൾ തന്നോട് വെളിപ്പെടുത്തിയെന്ന കാര്യമാണ് മൊഴിയിൽ വ്യക്തമാക്കുന്നത്. മൊഴിയുടെ വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നെങ്കിലും ഇതിന്റെ പകർപ്പ് ഇപ്പോഴാണ് പുറത്തു വരുന്നത്.

Related Topics

Share this story