തൃശൂർ : തൃശ്ശൂർ പുന്നയൂർക്കുളം കിഴക്കേ ചെറായിയിൽ സി പി ഐ എം വിജയാഹ്ളാദ പ്രകടനത്തിനിടെ ആക്രമം. പുന്നയൂർക്കുളം മൂന്നാം വാർഡിൽ ഇന്ന് വൈകീട്ട് 5:30 ടെയാണ് സംഭവം നടന്നത്. അൻപതോളം വരുന്ന സി പി ഐ എം പ്രവർത്തകർ കളിച്ച് കൊണ്ടിരുന്ന കുട്ടികളെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ 8 കുട്ടികൾക്ക് പരുക്കേറ്റു.
കുട്ടികൾ കളിച്ചുകൊണ്ടിരുന്ന സ്ഥലത്ത് പ്രവർത്തകർ പടക്കം പൊട്ടിക്കുകയും ഇത് ചോദ്യം ചെയ്തെത്തിയ പ്രദേശവാസികളുമായി തർക്കം ഉണ്ടായതുമാണ് സംഘർഷത്തിലേക്ക് നയിച്ചത്. തർക്കം കണ്ടെത്തിയ കുട്ടികൾക്കാണ് പരുക്കേറ്റത്. ഒരു വയോധികനും പരുക്കേറ്റിട്ടുണ്ട്.പരിക്കേറ്റ കുട്ടികളെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.