തൃശൂര്‍ : തൃശൂരിൽ 60 കിലോ ചന്ദനം വനം വകുപ്പ് പിടികൂടി.വനം ഡിവിഷന്‍ പട്ടിക്കാട് റേഞ്ച് മാന്ദമംഗലം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ വെട്ടുകാട് ഭാഗത്ത് പുത്തന്‍കാട് ദേശത്ത് കരിപ്പാശ്ശേരി രാഘവന്റെ (72) വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന ചന്ദന മരത്തടികളാണ് പിടികൂടിയത്.
ചന്ദന തടികള്‍ വില്‍പ്പന നടത്തുന്നതിനുവേണ്ടി തൊലി ചെത്തി ഒരുക്കിയ നിലയിലായിരുന്നു.