നേമം മോഡൽ പ്രഖ്യാപനം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിക്കാൻ BJP, ചർച്ചകൾ ഇന്ന് മുതൽ | Assembly elections

ആർ ശ്രീലേഖയും പരിഗണനയിൽ
നേമം മോഡൽ പ്രഖ്യാപനം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിക്കാൻ BJP, ചർച്ചകൾ ഇന്ന് മുതൽ | Assembly elections
Updated on

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിൻ്റെ ആത്മവിശ്വാസത്തിൽ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ഒരുങ്ങി ബി.ജെ.പി. തലസ്ഥാനത്തെ തന്ത്രപ്രധാനമായ മണ്ഡലങ്ങളിലാണ് 'നേമം മോഡൽ' പ്രഖ്യാപനം ആദ്യം നടപ്പാക്കുക.(BJP to announce candidates early ahead of assembly elections)

നേമത്ത് താൻ സ്ഥാനാർത്ഥിയാകുമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് സമാനമായി വട്ടിയൂർക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം സെൻട്രൽ തുടങ്ങിയ സീറ്റുകളിലും സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കാനാണ് പാർട്ടി നീക്കം. നിയമസഭാ തിരഞ്ഞെടുപ്പ് ചർച്ചകൾ ഇന്ന് മുതൽ ആരംഭിക്കും.

തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിച്ച ആർ. ശ്രീലേഖയെ നിയമസഭയിലേക്ക് മത്സരിപ്പിക്കാനും പാർട്ടിക്ക് നീക്കമുണ്ട്. തലസ്ഥാനത്ത് കോർപ്പറേഷൻ പിടിച്ചതും, രണ്ട് നഗരസഭകളിൽ ഭരണം നേടിയതും ബി.ജെ.പിക്ക് വലിയ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. ഈ വിജയം മുതലെടുക്കാനാണ് സ്ഥാനാർത്ഥി പ്രഖ്യാപനം വേഗത്തിലാക്കുന്നത്.

തദ്ദേശ സ്ഥാപനങ്ങളിൽ ആകെ 1916 ഇടത്ത് വിജയിക്കാൻ സാധിച്ചത് പുതിയ നേതൃത്വത്തിൻ്റെ വികസന കാഴ്ചപ്പാട് ജനങ്ങൾ അംഗീകരിച്ചതിൻ്റെ തെളിവാണെന്നാണ് ബി.ജെ.പി.യുടെ വിലയിരുത്തൽ. ഈ അനുകൂല സാഹചര്യം നിയമസഭാ തിരഞ്ഞെടുപ്പിലും നിലനിർത്താനുള്ള തന്ത്രങ്ങളാണ് പാർട്ടി ഇപ്പോൾ ആവിഷ്കരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com