Times Kerala

 മാഹി ആയുർവേദ കോളജിൽ ഹൗസ്‌ സർജന്മാരുടെ സൂചന സമരം

 
മാഹി ആയുർവേദ കോളജിൽ ഹൗസ്‌ സർജന്മാരുടെ സൂചന സമരം
 

മാ​ഹി: മു​ഖ്യ​മ​ന്ത്രി രം​ഗ​സാ​മി ഉ​റ​പ്പു ന​ൽ​കി​യ സ​ർ​ജ​ന്മാ​രു​ടെ സ്‌​റ്റെ​പ​ൻ​ഡ് തു​ക വ​ർ​ധ​ന ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മാ​ഹി രാ​ജീ​വ്ഗാ​ന്ധി ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഹൗ​സ്‌​സ​ർ​ജ​ന്മാ​ർ തി​ങ്ക​ളാ​ഴ്ച ഒ.​പി​ക്ക് മു​ന്നി​ൽ സൂ​ച​ന സ​മ​രം ന​ട​ത്തി.  ഇ​ന്റേ​ൺ​ഷി​പ് പൂ​ർ​ത്തി​യാ​ക്കി കോ​ള​ജി​ൽ നി​ന്ന് ഇ​റ​ങ്ങി​യ ഹൗ​സ് സ​ർ​ജ​ന്മാ​ർ​ക്കു​പോ​ലും പൂ​ർ​ണ​മാ​യും സ്‌​റ്റെ​പ്പെ​ൻ​ഡ് ല​ഭി​ച്ചി​ല്ലെ​ന്നും ഇ​ത് കാ​ര​ണം പു​തു​ച്ചേ​രി, മാ​ഹി, യാ​നം, കാ​ര​ക്ക​ൽ, ല​ക്ഷ​ദ്വീ​പ്, കേ​ര​ളം എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് പ​ഠി​ക്കാ​നെ​ത്തി​യ ഹൗ​സ് സ​ർ​ജ​ന്മാ​ർ സാ​മ്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന​താ​യും ചൂ​ണ്ടി​ക്കാ​ട്ടി. 

2022 ന​വം​ബ​റി​ൽ പു​തു​ച്ചേ​രി മു​ഖ്യ​മ​ന്ത്രി രം​ഗ​സാ​മി ഹൗ​സ് സ​ർ​ജ​ന്മാ​രു​ടെ സ്‌​റ്റൈ​പ്പ​ൻ​ഡ് തു​ക 5,000ൽ ​നി​ന്ന് 20,000 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കാ​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു. ഒ​രു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും വ​ർ​ധ​ന​വു​ണ്ടാ​യി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല, കി​ട്ടേ​ണ്ട 5,000 രൂ​പ കൃ​ത്യ​സ​മ​യ​ത്ത് ല​ഭി​ക്കാ​റി​ല്ലെ​ന്നും സ​മ​ര​ക്കാ​ർ പ​രാ​തി​പ്പെ​ട്ടു. 

വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ഇ​ട​പെട്ട് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട  ഹൗ​സ് സ​ർ​ജ​ന്മാ​ർ  15 ദി​വ​സ​ത്തി​നു​ള്ളി​ൽ സ്റ്റൈ​പ്പ​ൻ​ഡ് വി​ഷ​യ​ത്തി​ൽ പ​രി​ഹാ​ര​മാ​യി​ല്ലെ​ങ്കി​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​നി​റ​ങ്ങു​മെ​ന്ന് അ​റി​യി​ച്ചു.  

Related Topics

Share this story