Times Kerala

അമ്മ കാണാതെ റെയില്‍പ്പാളത്തിലിറങ്ങി; രണ്ടുവയസ്സുകാരി തീവണ്ടി തട്ടി മരിച്ചു

 
അമ്മ കാണാതെ റെയില്‍പ്പാളത്തിലിറങ്ങി; രണ്ടുവയസ്സുകാരി തീവണ്ടി തട്ടി മരിച്ചു
തിരുവനന്തപുരം: വ​ർ​ക്ക​ല​യി​ൽ ട്രെ​യി​ൻ ത​ട്ടി ര​ണ്ട് വ​യ​സു​കാ​രി മ​രി​ച്ചു. ഇടവ കാപ്പിൽ കണ്ണംമൂട് എ.കെ.ജി. ഭവനിൽ അബ്ദുൽ അസീസിന്റെയും ഇസൂസിയുടെയും മകൾ സുഹ്‌റിൻ ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെ വീടിനു മുന്നിലെ റെയിൽപ്പാളത്തിനു സമീപമാണ് കുഞ്ഞിനെ മരിച്ചനിലയിൽ കണ്ടത്. മറ്റു കുട്ടികൾക്കൊപ്പം വീടിന്റെ സിറ്റൗട്ടിൽ മൊബൈലിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു സുഹ്‌റിൻ. കുഞ്ഞിനു ഭക്ഷണമെടുക്കാനായി ഇസൂസി അടുക്കളയിലേക്കു പോയപ്പോൾ മറ്റു കുട്ടികളും അകത്തേക്കുപോയി. ഈ സമയം സുഹ്‌റിൻ ഗേറ്റ് കടന്ന് ട്രാക്കിനു സമീപത്തേക്കു പോയതാകാമെന്നു കരുതുന്നു.  ആദ്യത്തെ പാളം കടന്ന് രണ്ടാമത്തെ പാളത്തിൽ വച്ചാണ് അപകടമുണ്ടായിട്ടുള്ളതെന്നു സംശയിക്കുന്നു. വഴിയാത്രക്കാരാണ് പാളത്തിനു പുറത്തെ താഴ്ചയിൽ ചോരയൊലിപ്പിച്ച നിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടത്. 

Related Topics

Share this story