തിരുവനന്തപുരം : ശബരിമല സ്വർണ്ണ മോഷണത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകി രമേശ് ചെന്നിത്തല. സ്വർണ്ണക്കൊള്ളയിൽ പുരാവസ്തു കള്ളക്കടത്ത് സംഘങ്ങൾക്ക് ബന്ധമെന്ന ആരോപണത്തിന് പിന്നാലെയാണ് രമേശ് ചെന്നിത്തലയുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയത്.
ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയാണ് രമേശ് ചെന്നിത്തല മൊഴി നൽകിയത്. തനിക്കറിയാവുന്ന വിവരങ്ങൾ പങ്കുവെച്ചെന്ന് മാധ്യമങ്ങളോട് രമേശ് ചെന്നിത്തല പ്രതികരിച്ചു.
പുരാവസ്തു കള്ളക്കടത്ത് സംഘങ്ങൾക്ക് ശബരിമല സ്വർണ മോഷണവുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ചയാണ് രമേശ് ചെന്നിത്തല പ്രത്യേക അന്വേഷണ സംഘത്തിന് കത്ത് നൽകിയത്.