Times Kerala

220 അധ്യയന ദിനങ്ങൾ വേണമെന്ന് ഹൈക്കോടതി; അധ്യാപകരുടെ സഹകരണം അഭ്യർത്ഥിച്ച് മന്ത്രി വി ശിവൻകുട്ടി

 
ththt

220 അധ്യയന ദിനങ്ങളാണ് കെഇആർ ചട്ടമെന്നും ഇക്കാര്യത്തിൽ ഹൈക്കോടതി വിധിയുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കെഇആർ-ചാപ്റ്റർ 7 ചട്ടം 3ൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.കുട്ടികളുടെ പഠനനിലവാരം ഉയർത്താൻ അധ്യാപകർ ഇക്കാര്യത്തിൽ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.അധ്യാപകർക്ക് മികച്ച പരിശീലനം ഉറപ്പാക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നത്. ആധുനിക കാലത്തെ ആവശ്യങ്ങൾക്കനുസരിച്ചാണ് പരിശീലനം നൽകുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനമാണ് എസ്.എസ്.കെ. പരിശീലന പ്രക്രിയയുമായി അധ്യാപകർ സഹകരിക്കണം. 

പരാതികളുണ്ടെങ്കിൽ രേഖാമൂലം നൽകിയാൽ പരിശോധിക്കും.ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് അധ്യാപകരുടെ ആവശ്യം പരിഗണിച്ചാണ് നിരക്ക് വർധിപ്പിച്ചത്. യു.ഡി.എഫിൻ്റെ കാലത്ത് ഇത്തരമൊരു നടപടി ഉണ്ടായിട്ടില്ലെന്നോർക്കണം. പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു അധ്യാപകനും ഒരു തരത്തിലും ബാധ്യസ്ഥരല്ല. ഇത് സർക്കാർ ഉറപ്പാക്കും.ഹയർസെക്കൻഡറി അധ്യാപകരുടെ ശമ്പളം സംബന്ധിച്ച പ്രതിസന്ധി സാങ്കേതികമാണ്. ഹൈക്കോടതിയുടെയും അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൻ്റെയും തീരുമാനങ്ങൾ അനുസരിച്ചാണ് സർക്കാർ നടപടി. ഒരു വിഭാഗം അധ്യാപകർക്കുള്ള ശമ്പളം മുടങ്ങിയ പ്രതിസന്ധി പ്രത്യേക സർക്കുലറിലൂടെ പരിഹരിച്ചതായും മന്ത്രി വ്യക്തമാക്കി

Related Topics

Share this story