ഗുണ്ടകൾ ആക്രമിക്കാൻ ശ്രമിച്ചുവെന്ന് ചാണ്ടി ഉമ്മൻ
Sep 5, 2023, 19:59 IST

കോട്ടയം: ഗുണ്ടകൾ ആക്രമിക്കാൻ ശ്രമിച്ചുവെന്ന് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. എട്ടു പഞ്ചായത്തുകളിലെ നിരവധി പേർ വോട്ടുചെയ്യാനാകാതെ മടങ്ങിയെന്ന പരാതി അറിഞ്ഞ് ചോദിക്കാനെത്തിയ തന്നെ ഗുണ്ടകൾ ആക്രമിക്കാൻ ശ്രമിച്ചുവെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. പോളിംഗ് സമയം നീട്ടണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയെന്നും ചാണ്ടി ഉമ്മൻ അറിയിച്ചു.