HomeKeralaആഗോള അയ്യപ്പ സംഗമം: സർക്കാരിന് തിരിച്ചടിയായി സ്പെഷ്യൽ കമ്മീഷണർ ഹെക്കോടതിയിൽ സമർപ്പിച്ച...

ആഗോള അയ്യപ്പ സംഗമം: സർക്കാരിന് തിരിച്ചടിയായി സ്പെഷ്യൽ കമ്മീഷണർ ഹെക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് | Global Ayyappa Sangamam

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിനായി ദേവസ്വം ബോർഡ് മുൻകൂറായി നൽകിയ തുക തിരികെക്കിട്ടിയില്ലെന്ന് സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട്. 2 കോടി രൂപ തിരിച്ചടച്ചെന്ന മന്ത്രി വി.എൻ. വാസവന്റെ പ്രസ്താവന തള്ളിയാണിത്. സ്പോൺസർഷിപ്പ് തുക ഉപയോഗിച്ച് പണം മടക്കി നൽകിയെന്നായിരുന്നു മന്ത്രി സഭയിൽ മറുപടി നൽകിയത്.(Global Ayyappa Sangamam, Special Commissioner’s report submitted to the High Court as a setback to the government)

സ്പോൺസർമാർ ആരെന്നതിൽ അവ്യക്തതയുണ്ടെന്നും ഇതിൽ പറയുന്നു. ഹോട്ടൽ ബില്ലുകളിൽ ജി.എസ്.ടി. നമ്പറില്ലാത്തതിനാൽ ഇൻപുട്ട് ക്രെഡിറ്റ് ഇനത്തിൽ വ്യക്തതയില്ല.

സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട് പുറത്തുവന്നതോടെ വിമർശനം ശക്തമായിരിക്കുകയാണ്. എന്നാൽ, മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ മന്ത്രി തയ്യാറായില്ല. കണക്കുകൾ സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കേണ്ടത് ദേവസ്വം ബോർഡ് ആണെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.

Clickable Info Box