HomeKeralaആഗോള അയ്യപ്പ സംഗമം: കണക്ക് പറയേണ്ടത് ദേവസ്വം ബോർഡെന്ന് ദേവസ്വം മന്ത്രി,...

ആഗോള അയ്യപ്പ സംഗമം: കണക്ക് പറയേണ്ടത് ദേവസ്വം ബോർഡെന്ന് ദേവസ്വം മന്ത്രി, സർക്കാരിന് അധികാരമില്ലെന്നും പ്രതികരണം, രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം| Global Ayyappa Sangamam

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ വരവുചെലവ് കണക്കുകളിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നതായി ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മീഷണറുടെ ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് പിന്നാലെ ഈ അഴിമതി ആരോപണം കൂടി പുറത്തുവന്നത് ഇടത് മുന്നണിയെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.(Global Ayyappa Sangamam, Minister VN Vasavan continues silence)

ആഗോള അയ്യപ്പ സംഗമത്തിലെ വരവ് ചെലവ് കണക്കുകളിലെ ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളിൽ മറുപടിയുമായി ദേവസ്വം മന്ത്രി വി.എൻ. വാസവൻ രംഗത്തെത്തി. പരിപാടിയുടെ സാമ്പത്തിക കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടത് തിരുവിതാംകൂർ ദേവസ്വം ബോർഡാണെന്നും ഇക്കാര്യത്തിൽ മറുപടി പറയാൻ സർക്കാരിന് അധികാരമില്ലെന്നും മന്ത്രി പറഞ്ഞു.

തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യത്തിന് നിയമസഭയിൽ നൽകിയ മറുപടി കൃത്യമാണ്. ദേവസ്വം ബോർഡ് അഡ്വാൻസ് നൽകിയ തുക തിരികെ നൽകിയിട്ടുണ്ട്. കൂടുതൽ വ്യക്തത വേണമെങ്കിൽ ബോർഡിനോട് തന്നെ ചോദിക്കണം. വിഷയത്തിൽ ഹൈക്കോടതി ഇടപെടുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. ആവശ്യമായ ഘട്ടത്തിൽ സർക്കാർ ബോർഡിനോട് വിശദീകരണം തേടും. ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ മന്ത്രി രൂക്ഷവിമർശനം ഉന്നയിച്ചു.

എസ്.ഐ.ടി അടൂർ പ്രകാശിനെ ചോദ്യം ചെയ്തതോടെ കോൺഗ്രസ് മൗനത്തിലാണ്. കൊടിമരം മാറ്റി സ്ഥാപിച്ചതിലടക്കം അന്വേഷണം നടക്കട്ടെ. അടൂർ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണൻ പോറ്റിയുമായി സോണിയ ഗാന്ധിയെ കാണാൻ പോയതിൽ ഇപ്പോഴും മറുപടിയില്ല, വി.എൻ. വാസവൻ പറഞ്ഞു. അയ്യപ്പ സംഗമത്തിലെ ക്രമക്കേടിൽ ഹൈക്കോടതി അന്വേഷണവും മന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

അയ്യപ്പ സംഗമം നടത്തിയതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടമുണ്ടായതായി ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. പരിപാടിക്ക് സർക്കാരോ ബോർഡോ പണം നൽകരുത് എന്ന് കോടതി നിർദ്ദേശമുണ്ടായിരുന്നു. ചിലവഴിച്ച തുക സ്പോൺസർഷിപ്പ് വഴി തിരികെ ലഭിച്ചില്ല. പന്തൽ നിർമ്മാണം, വിഐപി ഏരിയയിലെ ഭക്ഷണ നിരക്ക് എന്നിവയിൽ വൻ തുക പെരുപ്പിച്ചു കാണിച്ചതായും റിപ്പോർട്ടിലുണ്ട്.

WhatsApp Channel Banner

Latest updates

ബങ്കിപ്പൂരിൽ പ്രശാന്ത് കിഷോർ മുന്നേറ്റം; ബിജെപിക്ക് കനത്ത തിരിച്ചടി,...

പാറ്റ്ന: ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ 'ജൻ സുരാജ് പാർട്ടി' സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോർ നിർണായക മുന്നേറ്റം തുടരുന്നു (Prashant Kishor Bankipur bypoll). 22 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ...

അനധികൃത വാക്വം ലിഫ്റ്റുകൾക്കെതിരെ കർശന നടപടി വേണമെന്ന് ഹൈക്കോടതി;...

കൊച്ചി: ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും സാങ്കേതിക അനുമതികളുമില്ലാതെ പ്രവർത്തിക്കുന്ന അനധികൃത വാക്വം ലിഫ്റ്റുകളുടെ (Kerala High Court vacuum lift verdict) പ്രവർത്തനം തടയാൻ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം. സുരക്ഷിതമല്ലാത്ത...

തനിഷ്‌ക് ഫെസ്റ്റിവൽ ഓഫ് ഡയമണ്ട്‌സിന് തുടക്കം; നാച്ചുറൽ ഡയമണ്ട്...

കൊച്ചി: ഇന്ത്യയിലെ മുൻനിര ജ്വല്ലറി റീട്ടെയിൽ ബ്രാൻഡായ തനിഷ്‌ക്, നാച്ചുറൽ ഡയമണ്ട് ആഭരണങ്ങളുടെ വാർഷിക വിൽപ്പന ആഘോഷമായ 'ഫെസ്റ്റിവൽ ഓഫ് ഡയമണ്ട്‌സിന്' തുടക്കം കുറിച്ചു (Tanishq Festival of Diamonds). നിത്യോപയോഗത്തിനുള്ളവ മുതൽ...

കേരളത്തിന്റെ റെയിൽവേ വികസനത്തിന് തിരിച്ചടി; കഞ്ചിക്കോട് റെയിൽ കോച്ച്...

ന്യൂഡൽഹി: പാലക്കാട് കഞ്ചിക്കോട്ടെ റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചതായി കേന്ദ്രസർക്കാർ. 2008-ലെ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി ഇനി നടപ്പാക്കില്ലെന്നും ഇതിനായി ഏറ്റെടുത്ത 228 ഏക്കർ ഭൂമി റെയിൽവേയുടെ മറ്റ് വികസന...

നിലവിലെ രൂപത്തിൽ നടപ്പാക്കാനാകില്ല; ഇ. ശ്രീധരന്റെ അതിവേഗ റെയിൽ...

ന്യൂഡൽഹി: ‘മെട്രോമാൻ’ ഇ. ശ്രീധരൻ മുന്നോട്ടുവെച്ച തിരുവനന്തപുരം–കണ്ണൂർ അതിവേഗ റെയിൽപാത പദ്ധതി നിലവിലെ മാതൃകയിൽ നടപ്പാക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി (E Sreedharan High Speed Rail Project). പദ്ധതിയുടെ...

DON'T MISS

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...