Times Kerala

 ഭ​ക്ഷ​ണം കാ​റി​ലേ​ക്കെ​ത്തി​ച്ചി​ല്ല, ക​ട​യു​ട​മ​യ്ക്ക് മ​ര്‍​ദ​നം; ആ​റ് പേ​ര്‍​ക്കെ​തി​രെ കേ​സ്

 
ഭ​ക്ഷ​ണം കാ​റി​ലേ​ക്കെ​ത്തി​ച്ചി​ല്ല, ക​ട​യു​ട​മ​യ്ക്ക് മ​ര്‍​ദ​നം; ആ​റ് പേ​ര്‍​ക്കെ​തി​രെ കേ​സ്
 

പാ​ല​ക്കാ​ട്: ഓ​ര്‍​ഡ​ര്‍ ചെ​യ്ത ഭ​ക്ഷ​ണം കാ​റി​ലേ​ക്ക് എ​ത്തി​ച്ച് ന​ല്‍​കി​യി​ല്ലെ​ന്നാ​രോ​പി​ച്ച് ഹോ​ട്ട​ലു​ട​മ​യേ​യും തൊ​ഴി​ലാ​ളി​ക​ളേ​യും മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. പാ​ല​ക്കാ​ട് മ​ണ്ണാ​ര്‍​ക്കാ​ടാ​ണ് സം​ഭ​വം നടന്നത്. റോ​ഡ​രി​കി​ല്‍ ക​ഫേ ന​ട​ത്തു​ന്ന സ​ല്‍​ജ​ലി(29)​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. സംഭവത്തിൽ നാ​ട്ടു​ക​ല്‍ സ്വ​ദേ​ശി​ക​ളാ​യ യൂ​സ​ഫ്, ഷു​ക്കൂ​ര്‍, ഷി​ഹാ​ബ്, റാ​ഷി​ദ്, ബാ​ദു​ഷ, ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റൊ​രാ​ള്‍ എ​ന്നി​വ​ര്‍​ക്കെ​തി​രേ പോലീസ് കേ​സെ​ടു​ത്തു.

 ക​ട​യി​ലെ​ത്തി​യ യു​വാ​ക്ക​ള്‍ ഭ​ക്ഷ​ണം ഓ​ര്‍​ഡ​ര്‍ ചെ​യ്തു. ഭ​ക്ഷ​ണം കാ​റി​ലേ​ക്ക് എ​ത്തി​ച്ച് ന​ല്‍​ക​ണ​മെ​ന്ന് സം​ഘം ആവശ്യപ്പെടുകയായിരുന്നു. എ​ന്നാ​ല്‍ സ​ല്‍​ജ​ല്‍ ഇ​തി​ന് ത​യാ​റാ​യി​ല്ല. ഇ​തോ​ടെ യു​വാ​ക്ക​ള്‍ സ​ല്‍​ജ​ലി​ന് നേ​രെ ത​ട്ടി​ക​യ​റു​ക​യും മ​ര്‍​ദി​ക്കുകയുമായിരുന്നു. 


ഇ​ത് ത​ട​യാ​ന്‍ ശ്ര​മി​ച്ച തൊ​ഴി​ലാ​ളി​ക​ളെ​യും കൈ​യേ​റ്റം ചെ​യ്തു. ക​ട​യി​ലെ ക​സേ​ര​ക​ളും മ​റ്റും ത​ക​ര്‍​ക്കു​ക​യും ചെ​യ്തു. ആ​ക്ര​മ​ണ​ത്തി​ല്‍ ക​ട​യ​ക്ക് 50,000 രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം സംഭവിച്ചതായി  സ​ല്‍​ജ​ൽ പ​റ​യു​ന്നു.

Related Topics

Share this story