HomeKeralaബേപ്പൂരിൽ മത്സ്യബന്ധനത്തിന് പോയവർക്ക് ശ്വാസതടസം: 4 പേർ കുഴഞ്ഞുവീണു; 12 പേരെ...

ബേപ്പൂരിൽ മത്സ്യബന്ധനത്തിന് പോയവർക്ക് ശ്വാസതടസം: 4 പേർ കുഴഞ്ഞുവീണു; 12 പേരെ ആശുപത്രിയിലേക്ക് മാറ്റി | Fishermen

കോഴിക്കോട്: ബേപ്പൂർ ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾക്ക് ബോട്ടിനുള്ളിൽ വെച്ച് ശ്വാസതടസം അനുഭവപ്പെട്ടു. ബോട്ടിലെ 12 ജീവനക്കാർക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇതിൽ നാലുപേർ കുഴഞ്ഞുവീണതായാണ് വിവരം.(Fishermen in Beypore experienced breathing difficulties, 4 people collapse; 12 taken to hospital)

ബേപ്പൂരിൽ നിന്ന് ഏകദേശം 10 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് അപകടമുണ്ടായത്. ബോട്ടിന്റെ എഞ്ചിൻ റൂമിൽ വെള്ളം കയറിയത് ശ്രദ്ധയിൽപ്പെട്ടതോടെ, അത് പരിശോധിക്കാനായി ഉള്ളിലേക്ക് പോയപ്പോഴാണ് തൊഴിലാളികൾക്ക് ശ്വാസതടസം അനുഭവപ്പെട്ടത്.  12 പേരെയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

Clickable Info Box