HomeKeralaസൗജന്യമായി മത്സ്യം നൽകിയില്ല: 66കാരനെ ക്രൂരമായി മർദ്ദിച്ച 'തീക്കട്ട ബൈജു' അറസ്റ്റിൽ...

സൗജന്യമായി മത്സ്യം നൽകിയില്ല: 66കാരനെ ക്രൂരമായി മർദ്ദിച്ച ‘തീക്കട്ട ബൈജു’ അറസ്റ്റിൽ | Fish Vendor Assaulted

കൊച്ചി: ഫോർട്ടുകൊച്ചിയിൽ സൗജന്യമായി മത്സ്യം നൽകാൻ വിസമ്മതിച്ച 66-കാരനായ കച്ചവടക്കാരന് ക്രൂര മർദ്ദനം. തുരുത്തി സ്വദേശി ഹനീഫിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ കൊലപാതകശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി തീക്കട്ട ബൈജുവിനെ പോലീസ് അറസ്റ്റ് ചെയ്തു.(Fish Vendor Assaulted in Fort Kochi Free Fish Dispute)

സൗജന്യമായി മത്സ്യം നൽകില്ലെന്ന് വ്യക്തമാക്കിയതോടെ ഹനീഫിന്റെ മുഖത്തടിച്ച പ്രതി, നിലത്തുവീണ ഇയാളുടെ തലയ്ക്ക് കരിങ്കല്ല് ഉപയോഗിച്ച് ഇടിക്കുകയായിരുന്നു. പണം കൊടുത്തു വാങ്ങുന്ന മത്സ്യം സൗജന്യമായി നൽകാൻ സാധിക്കില്ലെന്ന് പറഞ്ഞതിനാണ് പ്രതി പ്രകോപിതനായതെന്ന് ആക്രമണത്തിനിരയായ ഹനീഫ് പറഞ്ഞു.

തനിക്കെതിരെ അസഭ്യവർഷം നടത്തുകയും ക്രൂരമായി ആക്രമിക്കുകയുമായിരുന്നുവെന്നും ഹനീഫ് വ്യക്തമാക്കി. മുമ്പും നിരവധി ഗുണ്ടാ ആക്രമണങ്ങളിലും കേസുകളിലും പ്രതിയായ വ്യക്തിയാണ് തീക്കട്ട ബൈജു.

Story Summary

A 66-year-old fish vendor named Haneef was brutally assaulted in Fort Kochi after refusing to give fish for free. The attacker, identified as ‘Theekkatta Baiju’, slapped the elderly vendor and struck his head with a stone. Following Haneef’s complaint, Fort Kochi police arrested Baiju under charges including attempt to murder.

WhatsApp Channel Banner

Latest updates

‘ഒരു മന്ത്രിയും വെടിവയ്ക്കാൻ ഉത്തരവിടാറില്ല, NEP 2020 വിദ്യാർത്ഥികൾക്ക്...

ന്യൂഡൽഹി: പരീക്ഷാ തട്ടിപ്പ് തടയൽ ഭേദഗതി ബില്ലിന്മേൽ ലോക്‌സഭയിൽ ചർച്ച തുടരവേ പ്രതിപക്ഷത്തിനെതിരെയും രാഹുൽ ഗാന്ധിക്കെതിരെയും രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. പോലീസിന് വെടിവെക്കാൻ ഉത്തരവിടുന്നത് മന്ത്രിമാരല്ലെന്നും മജിസ്‌ട്രേറ്റോ എസ്‌.ഡി.എമ്മോ ഡി.എമ്മോ ആണെന്നും...

വിജയിക്ക് പിന്നാലെ ധനുഷും രാഷ്ട്രീയത്തിലേക്കോ? തമിഴകത്ത് വീണ്ടും താരപ്പോരിന്റെ...

ചെന്നൈ: തമിഴ് സിനിമാ ലോകത്ത് വീണ്ടും രാഷ്ട്രീയ ചർച്ചകൾക്ക് ചൂടുപിടിക്കുന്നു. നടൻ വിജയ് രാഷ്ട്രീയ രംഗത്തേക്ക് സജീവമായി കടന്നതിന് പിന്നാലെ, നടൻ ധനുഷും സമാനമായൊരു നീക്കത്തിനൊരുങ്ങുകയാണോ എന്ന ചർച്ചകളാണ് ഇപ്പോൾ തമിഴകത്ത് ഉയരുന്നത്...

കാണാതായ മലയാളി യൂട്യൂബർ ദിൽഷാദിനെ മേഘാലയയിൽ നിന്ന് കണ്ടെത്തി:...

മലപ്പുറം: കഴിഞ്ഞ ഒരു ആഴ്ചയായി കാണാതായ പ്രമുഖ മലയാളി യൂട്യൂബറും സഞ്ചാരിയുമായ ദിൽഷാദിനെ മേഘാലയയിൽ നിന്ന് കണ്ടെത്തി. യാത്രയ്ക്കിടെ ഉണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ ദിൽഷാദ് മേഘാലയയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.(Missing Malayali Vlogger...

‘എന്തുകൊണ്ട് അമിത് ഷാ സഭയിൽ എത്തുന്നില്ല? വിഷയം ഉന്നയിക്കാൻ...

ന്യൂഡൽഹി: പാർലമെന്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സഭയിലെ അസാന്നിധ്യത്തെ ചോദ്യം ചെയ്ത് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിദ്യാർത്ഥി പ്രക്ഷോഭകർക്ക് നേരെയുണ്ടായ പോലീസ് നടപടിയെയും വെടിവെപ്പിനെയും...

ആറാം ക്ലാസുകാരിയോട് അശ്ലീല പെരുമാറ്റം: ഉത്തർപ്രദേശിൽ സർക്കാർ സ്‌കൂൾ...

ബല്ലിയ: ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലെ സർക്കാർ സ്‌കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയോട് അശ്ലീലമായി പെരുമാറിയെന്ന പരാതിയിൽ 50-കാരനായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ...

DON'T MISS

കടിച്ച മൂർഖനെ പെട്ടിയിലാക്കി ആശുപത്രിയിലെത്തി യുവാവ്; പാമ്പിനെ കണ്ടപ്പോൾ...

പട്ന: പാമ്പുകടിയേറ്റ യുവാവ് തന്നെ കടിച്ച പാമ്പിനെയും പെട്ടിയിലാക്കി ആശുപത്രിയിലെത്തിച്ച സംഭവം ബിഹാറിൽ കൗതുകവും പരിഭ്രാന്തിയും സൃഷ്ടിച്ചു (Bihar snake bite). കിഴക്കൻ ചമ്പാരൻ ജില്ലയിലെ സദർ ആശുപത്രിയിലാണ് അപൂർവ സംഭവം അരങ്ങേറിയത്. നിർഭയ്...

മനുഷ്യത്വത്തിന്റെ മുദ്രയായി CJP പ്രതിഷേധം; അമ്മയിൽ നിന്ന് വേർപെട്ട...

ഡൽഹി: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത CJP പ്രതിഷേധത്തിനിടെ മനുഷ്യത്വത്തിന്റെ അപൂർവ കാഴ്ചയാണ് അരങ്ങേറിയത്. പ്രതിഷേധത്തിനിടെ അമ്മയിൽ നിന്ന് വേർപെട്ട ഒരു കൊച്ചുകുട്ടിയെ പ്രതിഷേധക്കാർ കൂട്ടായ പരിശ്രമത്തിലൂടെ നിമിഷങ്ങൾക്കകം അമ്മയുടെ കൈകളിലെത്തിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...

53 വർഷം മുൻപ് കടലിൽ ഒഴുകിയ കുപ്പിക്കത്ത് വീണ്ടും...

ന്യൂജഴ്‌സി: 53 വർഷങ്ങൾക്ക് മുമ്പ് കടലിലേക്ക് ഒഴുക്കിവിട്ട ഒരു കുപ്പിക്കത്ത് ന്യൂജഴ്‌സിയിലെ ചതുപ്പുനിലങ്ങളിൽ നിന്ന് കണ്ടെത്തിയത് കൗതുകമായി. 1973-ൽ ഒമ്പത് വയസ്സുകാരിയായിരുന്ന ലോറി ബ്ലെയർ എഴുതിയ തമാശ നിറഞ്ഞ സന്ദേശമാണ് അരനൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം...

PREMIUM

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...