Description
Digital Voice of Kerala
Wednesday, April 15, 2026

Digital Voice of Kerala
HomeKeralaവിഷുക്കണിയിൽ നിന്ന് തീപടർന്നു: തിരുവനന്തപുരത്ത് വീട്ടിൽ തീപിടിത്തം | Fire

വിഷുക്കണിയിൽ നിന്ന് തീപടർന്നു: തിരുവനന്തപുരത്ത് വീട്ടിൽ തീപിടിത്തം | Fire

🎙️ Latest Podcast

തിരുവനന്തപുരം: വിഷുദിനത്തിൽ തലസ്ഥാനത്ത് വീട്ടിൽ തീപിടുത്തം. കുടപ്പനക്കുന്ന് തുമ്പിക്കോണം ലൈനിൽ താമസിക്കുന്ന സ്ത്രീയുടെ വീട്ടിലാണ് അപകടമുണ്ടായത്. വിഷുക്കണി ദർശനത്തിന് ശേഷമാണ് തീപടർന്നത്. (Fire broke out at House in Thiruvananthapuram from Vishu Kani)

വീട് ഭാഗികമായി കത്തിനശിക്കുകയും പുക ശ്വസിച്ച് മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വീട്ടുകാർ പുലർച്ചെ എഴുന്നേറ്റ് വിഷുക്കണി കണ്ടിരുന്നു. കണി കാണുന്നതിനായി നിലവിളക്കുകൾ കൊളുത്തിയിരുന്നു.

വീടിന്റെ ഹാളും അവിടെയുണ്ടായിരുന്ന ഉപകരണങ്ങളും കത്തിനശിച്ചു. വീടിന്റെ ജനൽ ചില്ലുകൾ പൊട്ടിത്തെറിച്ചു. ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. ജനാല വഴി വെള്ളം കോരിയൊഴിച്ച് തീ അണയ്ക്കാൻ ഇവർ ശ്രമിച്ചു. തുടർന്ന് അഗ്നിശമന സേനയെത്തി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.