അഞ്ച് വയസുള്ള മകളെ പീഡിപ്പിച്ച പിതാവ് റിമാന്റിൽ
Sep 18, 2023, 19:50 IST

വെള്ളമുണ്ട: അഞ്ച് വയസ് പ്രായമുള്ള മകളെ പീഡിപ്പിച്ച പിതാവിനെ കോടതി റിമാന്റ് ചെയ്തു. വെള്ളമുണ്ട പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. വേദനയെ തുടർന്ന് മാതാവ് കുട്ടിയെ ആശുപത്രിയിൽ ചികിത്സക്കായെത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പരിശോധിച്ച ഡോക്ടർ സംഭവം സംബന്ധിച്ച് നൽകിയ റിപ്പോർട്ടിനെ തുടർന്ന് പൊലീസ് കേസെടുക്കുകയും തുടർന്ന് പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കുകയുമായിരുന്നു.