Times Kerala

 കടുത്ത ചൂട്: കൂടുതൽ ശ്രദ്ധ വേണം

 
കേരളത്തിലും ചൂട് കനക്കുന്നു: എട്ട് ജില്ലകളിൽ താപനില 35 ഡിഗ്രി സെൽഷ്യസ്
 

കോട്ടയം: ജില്ലയിൽ കടുത്ത വേനൽ അനുഭവപ്പെടുന്ന സാഹചര്യത്തിൽ എല്ലാ പ്രായത്തിലുള്ളവരും സൂര്യാതപം ഏൽക്കാതിരിക്കാൻ മുൻകരുതൽ എടുക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: എൻ. പ്രിയ അറിയിച്ചു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

ഠ ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും ആഹാരത്തിൽ കൂടുതലായി ഉൾപ്പെടുത്തണം.  തണ്ണിമത്തൻ, ഓറഞ്ച്, വെള്ളരി തുടങ്ങിയവ ഉത്തമമാണ്

ഠ  ക്ഷീണം തോന്നിയാൽ അവഗണിക്കരുത്; തണലത്ത് വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം

ഠ  ചെറിയ കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, രോഗബാധിതർ എന്നിവർ നേരിട്ട് വെയിൽ കൊള്ളുന്നത് കർശനമായും ഒഴിവാക്കണം.

ഠ പകൽ സമയം വീടിനു പുറത്ത് പോകുമ്പോൾ കുടചൂടണം; നേരിട്ട് ശരീരത്തിൽ വെയിലേൽക്കുന്നത് ഒഴിവാക്കണം

ഠ കട്ടി കുറഞ്ഞ ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം.

ഠ കുട്ടികളെയും പ്രായമായവരെയും വെയിലത്ത് നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ ഇരുത്തി പുറത്തു പോകരുത്

ഠ വീടിനു പുറത്തുപോകുമ്പോഴും യാത്രചെയുമ്പോഴും കുടിക്കാനായി തിളപ്പിച്ചാറിയ വെള്ളം കയ്യിൽ കരുതുക

ഠ ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ തിളപ്പിച്ചാറിയ വെള്ളം കുടിക്കുക.

ഠ ചായ, കാപ്പി, മധുര പാനീയങ്ങൾ, മദ്യം  തുടങ്ങിയവ കഴിവതും ഒഴിവാക്കുക

ഠ നിർജലീകരണത്തിന്റെ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ ഒ.ആർ.എസ് പാനീയം കുടിക്കുകയും വിദഗ്ധ ചികിത്സ തേടുകയും ചെയ്യുക.

Related Topics

Share this story