'മതത്തിൻ്റെ കണ്ണിലൂടെ കാണരുത്, മലപ്പുറം ജില്ല വിഭജിക്കണം': കാന്തപുരം വിഭാഗം | Malappuram

പൊതുവായ ആവശ്യമാണിതെന്നാണ് വിശദീകരണം
'മതത്തിൻ്റെ കണ്ണിലൂടെ കാണരുത്, മലപ്പുറം ജില്ല വിഭജിക്കണം': കാന്തപുരം വിഭാഗം | Malappuram
Updated on

മലപ്പുറം: ഭരണപരമായ സൗകര്യങ്ങൾക്കായി മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി കാന്തപുരം വിഭാഗം രംഗത്ത്. എ.പി. അബൂബക്കർ മുസ്‌ലിയാർ നയിക്കുന്ന 'കേരള യാത്ര' മലപ്പുറത്തെത്തിയപ്പോൾ സംഘടിപ്പിച്ച പരിപാടിയിലാണ് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയും യാത്രയുടെ ഉപനായകനുമായ സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ ഈ ആവശ്യം ഉന്നയിച്ചത്.(Malappuram district should be divided, says Kanthapuram faction)

ജില്ലാ വിഭജനമെന്നത് ഭരണപരവും റവന്യൂ സംബന്ധവുമായ ആവശ്യമാണ്. ഇതിനെ മതപരമായ കണ്ണിലൂടെ കാണുന്നത് തെറ്റായ പ്രവണതയാണെന്നും മലപ്പുറം ജില്ലക്കാരുടെ പൊതുവായ ആവശ്യമായി ഇതിനെ പരിഗണിക്കണമെന്നും ഖലീൽ ബുഖാരി തങ്ങൾ പറഞ്ഞു.

ജനസംഖ്യാപരവും ഭൂമിശാസ്ത്രപരവുമായ വശങ്ങൾ പഠിച്ച് കേരളത്തിലെ ജില്ലകളെ മൊത്തത്തിൽ പുനഃസംഘടിപ്പിക്കണമെന്നാണ് സംഘടനയുടെ നിലപാട്. ഇത് ഫെഡറൽ സംവിധാനത്തിന്റെ ലംഘനമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലപ്പുറത്ത് എസ്.എൻ.ഡി.പിക്ക് സ്ഥാപനങ്ങളില്ലെന്ന വെള്ളാപ്പള്ളി നടേശന്റെ ആരോപണത്തിനും അദ്ദേഹം മറുപടി നൽകി.

എസ്.എൻ.ഡി.പി അപേക്ഷ നൽകിയിട്ടും അർഹമായത് ലഭിച്ചിട്ടില്ലെങ്കിൽ സർക്കാർ അത് നൽകണമെന്നാണ് അഭിപ്രായം. മലപ്പുറത്ത് ആർക്കൊക്കെ എന്തൊക്കെ കിട്ടി എന്നറിയാൻ സർക്കാർ ഒരു ധവളപത്രം ഇറക്കട്ടെ എന്ന് അദ്ദേഹം വെല്ലുവിളിച്ചു. മലപ്പുറത്ത് ഒരു എയ്ഡഡ് സ്കൂൾ പോലും ഇല്ലാത്തവരാണ് തങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Stories

No stories found.
Times Kerala
timeskerala.com