നിയമസഭാ തിരഞ്ഞെടുപ്പ് : തൃത്താലയിൽ VT ബൽറാം, പാലക്കാട് DCC പ്രസിഡൻ്റ് മത്സരിക്കണമെന്ന് കോൺഗ്രസ് ജില്ലാ നേതൃയോഗം, പട്ടാമ്പിയിൽ പോരാട്ടം | Assembly elections

പട്ടാമ്പി സീറ്റ് മുസ്ലിം ലീഗിന് വിട്ടുകൊടുക്കില്ലെന്നാണ് നിലപാട്
നിയമസഭാ തിരഞ്ഞെടുപ്പ് : തൃത്താലയിൽ VT ബൽറാം, പാലക്കാട് DCC പ്രസിഡൻ്റ്  മത്സരിക്കണമെന്ന് കോൺഗ്രസ് ജില്ലാ നേതൃയോഗം, പട്ടാമ്പിയിൽ പോരാട്ടം | Assembly elections
Updated on

പാലക്കാട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ സ്ഥാനാർത്ഥിയാകണമെന്ന് കോൺഗ്രസ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. ഇക്കാര്യം ദീപാ ദാസ് മുൻഷിയെ അറിയിച്ചിട്ടുണ്ട്.(Assembly elections, Congress district leadership asks Palakkad DCC president to contest)

അതേസമയം, ഈ സീറ്റ് യുവാക്കൾക്ക് തന്നെ നൽകണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. വി.ടി. ബൽറാം തന്നെ തൃത്താലയിൽ വീണ്ടും ജനവിധി തേടണമെന്നാണ് പാർട്ടിയിലെ പൊതുവികാരം.

പട്ടാമ്പി സീറ്റ് മുസ്ലിം ലീഗിന് വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് കോൺഗ്രസ് ജില്ലാ നേതൃത്വം. സീറ്റ് വിട്ടുനൽകിയാൽ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് മുൻ എം.എൽ.എ സി.പി. മുഹമ്മദ് മുന്നറിയിപ്പ് നൽകിയാതായി റിപ്പോർട്ടുണ്ട്.

അതേസമയം, തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സന്നദ്ധനാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ വ്യക്തമാക്കി. തൃശൂർ തനിക്ക് വൈകാരികമായി അടുപ്പമുള്ള സ്ഥലമാണെന്നും പാർട്ടി നിർദ്ദേശിച്ചാൽ അവിടെയോ മറ്റെവിടെയെങ്കിലുമോ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ബി.ജെ.പി സ്ഥാനാർത്ഥിയായി കെ. സുരേന്ദ്രൻ വരുന്നത് സന്തോഷമാണെന്നും എന്നാൽ അവിടെ ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും സന്ദീപ് പരിഹസിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com