Times Kerala

 ലോക കേരളസഭ ഉദ്ഘാടന വേദിയിൽ എക്‌സോ 2024 അതിരുകൾക്കപ്പുറം അരങ്ങേറും

 
 നാ​ലാം ലോ​ക കേ​ര​ള​സ​ഭ​യി​ൽ 103 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ
 നാലാമത് ലോക കേരള സഭയുടെ  ഉദ്ഘാടന ദിവസമായ ജൂൺ 13 ന്  നിശാഗന്ധിയിൽ കലാസാംസ്‌കാരിക പരിപാടി അരങ്ങേറും.  'എക്‌സോ 2024 അതിരുകൾക്കപ്പുറം' എന്ന അവതരണത്തിൽ യുദ്ധം,അധിനിവേശം, പലായനം, പ്രതിരോധം, സമാധാനം എന്നീ വിഷയങ്ങളെ കേന്ദ്ര പ്രമേയങ്ങളാകും.  ഈ മൾട്ടി ഡിജിറ്റൽ പെർഫോമൻസാ യാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മലയാളം ലോക സാഹിത്യത്തിന്  സമ്മാനിച്ച വിഖ്യാതനായ നോവലിസ്റ്റ് ബെന്യാമീൻ,  ബെന്യാമീൻ എന്ന കഥാപാത്രമായി തന്നെ രംഗത്ത് വരുന്നു എന്ന പ്രത്യേകത കൂടി ഈ പരിപാടിക്കുണ്ട്.കഥാകൃത്തും നടനും സംവിധായാകനുമായ മധുപാൽ,ചലച്ചിത്ര നടന്മാരായ പ്രേംകുമാർ, അനുപ് ചന്ദ്രൻ, ഗായിക സിത്താര കൃഷ്ണകുമാർ,ഗായികയും പെർഫോമറുമായ ഗൗരി ലക്ഷ്മി,ഗായകൻ രാജേഷ് ബ്രഹ്മാനന്ദൻ തുടങ്ങിയ പ്രതിഭകളാണ് ഷോ നയിക്കുന്നത്. ലോക സംഗീത നൃത്ത പ്രതിഭകളായ 70 കലാകാരന്മാരും പരിപാടിയിൽ അണിനിരക്കും. രണ്ടുമണിക്കൂർ ദൈർഘ്യമുള്ള ഈ കലാസാംസ്‌കാരിക സംഗമം അണിയിച്ചൊരുക്കുന്നത് ഭാരത് ഭവന്റെ സഹായത്തോടെ മലയാളം മിഷൻ ആണ്.കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കടയും ചലച്ചിത്ര നാടക സംവിധായകനും തിരക്കഥാകൃത്തും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ ഡോ.പ്രമോദ് പയ്യന്നൂരുമാണ് ആശയവും ആവിഷ്ക്കാരവും നിർവഹിക്കുന്നത്. ജൂൺ 13 മുതൽ 15 വരെയാണ് തിരുവനന്തപുരത്ത് ലോക കേരള സഭ നടക്കുന്നത്.

Related Topics

Share this story