Description
Digital Voice of Kerala
Wednesday, May 20, 2026

Digital Voice of Kerala
HomeKeralaകൊട്ടാരക്കരയിൽ വയോധികയ്ക്ക് നേരെ പൂവൻകോഴിയുടെ ക്രൂരമായ ആക്രമണം: മുഖത്ത് 12 തുന്നലുകൾ...

കൊട്ടാരക്കരയിൽ വയോധികയ്ക്ക് നേരെ പൂവൻകോഴിയുടെ ക്രൂരമായ ആക്രമണം: മുഖത്ത് 12 തുന്നലുകൾ | Elderly Woman Attacked By Aggressive Rooster

🎙️ Latest Podcast

കൊല്ലം: കൊട്ടാരക്കര പൂയപ്പള്ളിയിൽ 74-കാരിയായ വയോധികയ്ക്ക് നേരെ പൂവൻകോഴിയുടെ ക്രൂരമായ ആക്രമണം. കേൾക്കുമ്പോൾ ഏതെങ്കിലും സിനിമയുടെ കഥയാണെന്ന് തോന്നാമെങ്കിലും സംഭവം സത്യമാണ്. ആക്രമണത്തിൽ മുഖത്ത് സാരമായി പരിക്കേറ്റ വയോധികയ്ക്ക് 12 തുന്നലുകളാണ് വേണ്ടിവന്നത്.(Elderly Woman Attacked By Aggressive Rooster In Kollam Requires Twelve Stitches)

പൂയപ്പള്ളി മരുതമൺപള്ളി സുജിത്ത് ഭവനിൽ ജോയിസ് (74) ആണ് പൂവൻകോഴിയുടെ അപ്രതീക്ഷിത ആക്രമണത്തിന് ഇരയായി ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം രാവിലെ സമീപത്തെ കടയിൽ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജോയിസിന്റെ ദേഹത്തേക്ക് പൂവൻകോഴി പെട്ടെന്ന് ചാടിക്കയറുകയായിരുന്നു.

നിമിഷങ്ങൾക്കകം വയോധികയുടെ തലയിൽ കയറിപ്പിടിച്ച കോഴി, തലയിലും മൂക്കിന്റെ വശങ്ങളിലും ഇടതു പുരികത്തിന് സമീപവും കണ്ണിനുമെല്ലാം ക്രൂരമായി കൊത്തിപ്പരിക്കേൽപ്പിച്ചു. ജോയിസിന്റെ ഉച്ചത്തിലുള്ള നിലവിളി കേട്ട് അയൽവാസി ഓടിയെത്തുമ്പോഴേക്കും അവർ ചോരയിൽ കുളിച്ചിരുന്നു. ആളുകൾ ഓടിയെത്തിയിട്ടും കോഴി വയോധികയുടെ തലയിൽ നിന്നും മാറാതെ കൊത്തുന്നത് തുടർന്നു. കണ്ണിനും കൺപുരികത്തിനും ഏറ്റ ആഴത്തിലുള്ള മുറിവുകൾ കാരണം 12 തുന്നലുകൾ ഇടേണ്ടി വന്നു.

Story Summary

A 74-year-old elderly woman named Joyce from Pooyappally, Kollam, suffered severe facial injuries and required 12 stitches after being brutally attacked by an aggressive rooster. Although her family approached the police, the woman generously chose to forgive the bird, dropping further complaints.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.