പ്രതിപക്ഷ നേതാവ് വിഡി സതീശന് വക്കീൽ നോട്ടീസയച്ച് ഡിവൈഎഫ്ഐ
Sep 4, 2023, 22:34 IST

പ്രതിപക്ഷ നേതാവ് വിഡി സതീശന് വക്കീൽ നോട്ടീസ്. ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റിയാണ് വക്കീൽ നോട്ടീസ് അയച്ചത്. തുവ്വൂർ കൊലപാതകക്കേസ് പ്രതി വിഷ്ണു മുൻ ഡിവൈഎഫ്ഐക്കാരൻ ആയിരുന്നു എന്ന പരാമർശം പിൻവലിച്ച് സതീശൻ മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ് അയച്ചത്. ഒരാഴ്ചക്കകം പരസ്യമായി വാർത്ത സമ്മേളനം വിളിച്ചു മാപ്പ് പറയണമെന്നും ഇല്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു.