Times Kerala

കോളേജ്‌ വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് കച്ചവടം; വിദ്യാർത്ഥി അറസ്റ്റിൽ

 
കോളേജ്‌ വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് കച്ചവടം; വിദ്യാർത്ഥി അറസ്റ്റിൽ
കോഴിക്കോട്: കോളേജ്‌ വിദ്യാർത്ഥികൾയ്ക്കിടയിൽ മയക്കുമരുന്ന് കച്ചവടം നടത്തിയ വിദ്യാർത്ഥി പൊലീസ് പിടിയില്‍. മാളികടവ് മണൊടിയിൽ വീട്ടിൽ അമിത് എന്ന 20-കാരനെയാണ് അറസ്റ്റ് ചെയ്തത്.  മാളികടവ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ  കേന്ദ്രീകരിച്ച് ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആന്റി നാർകോട്ടിക് സ്കോഡ് നടത്തിയ അന്വേഷത്തിലാണ് ഇയാൾ പിടിയിലായത്. 5.6 ഗ്രാം എംഡിഎംഎയും അളക്കാനുപയോഗിക്കുന്ന ത്രാസും വിൽപ്പനയ്ക്കായി സൂക്ഷിച്ച നിരവധി സിപ് ലോക്ക് കവറുകളും അമിതിൽ നിന്നും കണ്ടെടുത്തു. 

Related Topics

Share this story