HomeKeralaകൊച്ചിയിലെ ലഹരിവേട്ട: കെവിൻ്റെ ഇടപാടുകാരിൽ സിനിമാക്കാരും ഡോക്ടർമാരും; വലവിരിച്ച് പോലീസ് |...

കൊച്ചിയിലെ ലഹരിവേട്ട: കെവിൻ്റെ ഇടപാടുകാരിൽ സിനിമാക്കാരും ഡോക്ടർമാരും; വലവിരിച്ച് പോലീസ് | Drug bust

കൊച്ചി: നഗരത്തിലെ ലഹരിമരുന്ന് വിതരണ ശൃംഖലയിലെ പ്രധാനിയായ കെവിൻ ബി. മാത്യുവിന്റെ ഇടപാടുകാരെക്കുറിച്ച് നിർണ്ണായക വിവരങ്ങൾ പോലീസിന് ലഭിച്ചു. സിനിമ മേഖലയിലുള്ളവരും വിവിധ ആശുപത്രികളിലെ ഡോക്ടർമാരുമാണ് ഇയാളുടെ പ്രധാന ഉപഭോക്താക്കളെന്നാണ് സൂചന. തൃക്കാക്കര ചെമ്പുമുക്ക് സ്വദേശിയായ കെവിൻ വൻകിട ഡീലറാണെന്ന് പോലീസ് സ്ഥിരീകരിച്ചു.(Drug bust in Kochi, Kevin’s clients include film stars and doctors)

ഡിജെ പാർട്ടികൾക്ക് എത്തുന്നവർക്കും നഗരത്തിലെ ‘വൈറ്റ് കോളർ’ ഡ്രഗ് പാർട്ടികൾക്കും കെവിൻ ലഹരി എത്തിച്ചിരുന്നു. വിവിധ ആശുപത്രികളിലെ യുവ ഡോക്ടർമാർക്ക് താൻ ലഹരി നൽകിയിരുന്നതായി കെവിൻ പോലീസിന് മൊഴി നൽകി. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതികളെയും പെൺകുട്ടികളെയും ഇയാൾ സംഘത്തിൽ എത്തിച്ചിരുന്നു. പിന്നീട് ഇവരെ ലഹരി കടത്തുന്നതിനുള്ള ഏജന്റമാരായി ഉപയോഗിക്കുകയായിരുന്നു ഇയാളുടെ രീതി.

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് ലഹരിമരുന്നുമായി നേരത്തെ പിടികൂടിയ അഭിഭാഷകൻ, ദന്തഡോക്ടർ എന്നിവർക്ക് ലഹരി എത്തിച്ചു നൽകിയത് കെവിനാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കെവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഇയാളുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്ന് ലഭിച്ച ഇടപാടുകാരുടെ പട്ടിക പോലീസ് തയ്യാറാക്കി വരികയാണ്. വരും ദിവസങ്ങളിൽ സിനിമാ മേഖലയിലുള്ളവർ ഉൾപ്പെടെയുള്ളവരിലേക്ക് അന്വേഷണം നീളും.

WhatsApp Channel Banner

Latest updates

1997-ൽ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ സമരമുഖത്ത്; ഇന്ന് നീറ്റ് വിവാദത്തിൽ...

രാജ്യത്ത് നീറ്റ് പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ച ആരോപണങ്ങളും ശക്തമായ പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നതിനിടെ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ 1997-ലെ വിദ്യാർത്ഥി സമര ചരിത്രം വീണ്ടും ചർച്ചയാകുകയാണ് (Dharmendra Pradhan 1997...

‘ചോദ്യപേപ്പർ ചോർച്ച കേസിലെ നടപടികൾക്കായി ഫാസ്റ്റ് ട്രാക്ക് കോടതികൾ,...

ന്യൂഡൽഹി: നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷാ ചോദ്യപേപ്പർ ചോർച്ച കേസുകളിൽ അതിവേഗ വിചാരണയും കടുത്ത ശിക്ഷയും ഉറപ്പാക്കാൻ രാജ്യത്ത് ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. വിദ്യാർത്ഥികളുടെ ക്ഷേമത്തിനും ഭാവിക്കുമപ്പുറം...

കുതിച്ചുയർന്ന് സംസ്ഥാനത്തെ സ്വർണ്ണവില: പവന് 560 രൂപ കൂടി...

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഇന്ന് പവന് 560 രൂപ വർദ്ധിച്ച് ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,08,000 രൂപയായി ഉയർന്നു. ഗ്രാമിന് 70 രൂപയുടെ വർദ്ധനവോടെ...

വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കിടെ നിർണായക പ്രഖ്യാപനം; ചോദ്യപേപ്പർ ചോർച്ച കേസ്...

രാജ്യത്ത് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടയിൽ, കുറ്റക്കാർക്കെതിരെ കർശന നടപടി ഉറപ്പാക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി (Fast-Track Courts For Paper Leak Cases) ചോദ്യപേപ്പർ ചോർച്ച കേസുകൾ വേഗത്തിൽ...

മദ്യപിച്ചെത്തി നിർത്തിയിട്ടിരുന്ന തെലങ്കാന റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ്റെ ബസ്...

ഹൈദരാബാദ്: തെലങ്കാനയിലെ ജഗിത്യാൽ ജില്ലയിൽ സുരക്ഷാ വീഴ്ചയെ തുടർന്ന് ആർ.ടി.സി ബസ് മോഷണം പോയി. കൊരുട്‌ല ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെബസാണ് മദ്യപിച്ചെത്തിയ ഒരാൾ കടത്തിക്കൊണ്ടുപോയത്. തുടർന്ന്...

DON'T MISS

ദക്ഷിണ കൊറിയയിലെ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ ഉറുമ്പുകളെ വിഭവങ്ങളിൽ...

ദക്ഷിണ കൊറിയയിലെ സിയോളിലുള്ള പ്രശസ്തമായ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ വിഭവങ്ങളിൽ ഉറുമ്പുകളെ ഉപയോഗിച്ച സംഭവത്തിൽ ഉടമയ്ക്ക് ഒരു വർഷം തടവും 20 ദക്ഷിണ കൊറിയൻ വോൺ പിഴയും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. രാജ്യത്തെ കർശനമായ...

ചൂടിനെ ചെറുക്കാൻ പുരുഷന്മാർക്ക് ഷോർട്സ് ധരിച്ച് ഓഫീസിലെത്താം; ടോക്കിയോ...

കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് പുരുഷ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഷോർട്ട്സ് ധരിക്കാൻ അനുമതി നൽകിയ നടപടിയിൽ വ്യാപക ചർച്ച. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കിയോ ഗവർണർ യൂരികോകോയികെയുടെ നേതൃത്വത്തിലുള്ള 'ടോക്കിയോ കൂൾ ബിസ്'...

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം...

ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...